കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍ മോശം ഭരണാധികാരി? സുരക്ഷാ നയങ്ങളില്‍ മേല്‍ക്കൈ സൈന്യത്തിനെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ സൈനിക മേധാവിത്തത്തെക്കുറിച്ച് വെളിപ്പെടുത്തി യുഎസ് റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ പാകിസ്താന്റെ സുരക്ഷാ നയങ്ങളില്‍ പാക് സൈന്യത്തിനാണ് മേല്‍ക്കയ്യെന്നാണ് വെളിപ്പെടുത്തല്‍. ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയതോടെ പാക് സൈന്യത്തിന് വീണ്ടും അധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നാണ് യുഎസ് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബൈപാര്‍ട്ടിസണ്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിലെ യുഎസ് നിയമനിര്‍മാതാക്കളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര റിസര്‍ച്ച് വിംഗാണ് സിആര്‍എസ്. നിയമനിര്‍മാതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കലാണ് സിആര്‍എസിന്റെ ദൗത്യം.

യുദ്ധത്തിനൊരുങ്ങി പാകിസ്താൻ? രാത്രിയിൽ 'ഗസ്‌നവി'യുടെ പരീക്ഷണം... മന്ത്രിയുടെ പ്രവചനവും പിന്നെ...യുദ്ധത്തിനൊരുങ്ങി പാകിസ്താൻ? രാത്രിയിൽ 'ഗസ്‌നവി'യുടെ പരീക്ഷണം... മന്ത്രിയുടെ പ്രവചനവും പിന്നെ...

 ഇമ്രാന്‍ അധികാരത്തിലെത്തിയത് എങ്ങനെ?

ഇമ്രാന്‍ അധികാരത്തിലെത്തിയത് എങ്ങനെ?

നവാസ് ഷെറീഫിനെ അധികാരത്തില്‍ നിന്ന് പുറത്തെത്തിക്കാനുള്ള നീക്കമെന്നോണം നടന്ന തിരഞ്ഞെടുപ്പിലാണ് ഇമ്രാന്‍ ഖാന്‍ വിജയിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. എന്നാല്‍ ഇമ്രാന്‍ രാജ്യഭരണത്തില്‍ അല്‍പ്പം പോലും അനുഭവമോ പരിജ്ഞാനമോ ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പാകിസ്താനിലെ സുരക്ഷാ സേവനങ്ങളാണ് നവാസ് ഷെരീഫിനെ പുറത്താക്കുന്നതിനായി അവിടത്തെ ആഭ്യന്തര രാഷ്ട്രീയത്തെയും സാഹചര്യങ്ങളെയും വളച്ചൊടിച്ചത്.

സൈനികാധിപത്യത്തിന് വഴിയൊരുങ്ങി

സൈനികാധിപത്യത്തിന് വഴിയൊരുങ്ങി

പാകിസ്താനിലെ സൈനിക സ്ഥാപനങ്ങള്‍ വിദേശ നയങ്ങള്‍ക്കും സുരക്ഷാ നയങ്ങള്‍ക്കും മുകളില്‍ കുടുതല്‍ ആധിപത്യത്തിലേക്ക് തിരിച്ചെത്തിയെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര റിസര്‍ച്ച് വിംഗാണ് സിആര്‍എസ്. നിയമനിര്‍മാതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കലാണ് സിആര്‍എസിന്റെ ദൗത്യം. ഇത് യുഎസ് കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെക്കുറിച്ച് നിയമനിര്‍മാതാക്കളെ അറിയിക്കാനുള്ളതാണെങ്കിലും ഇത് ഔദ്യോഗിക റിപ്പോര്‍ട്ട് ആയിരിക്കില്ല.

 രഹസ്യനീക്കങ്ങള്‍ നടത്തിയെന്ന്

രഹസ്യനീക്കങ്ങള്‍ നടത്തിയെന്ന്



നവാസ് ഷെരീഫിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനായി പാകിസ്താനിലെ സെക്യൂരിറ്റി സര്‍വീസുകള്‍ രഹസ്യമായി ആഭ്യന്തര രാഷ്ട്രീയത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇമ്രാന്‍ഖാന്റെ പാകിസ്താന്‍ തെഹ് രീക് ഇന്‍സാഫിന് അനൂകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നു. അല്ലാത്ത പക്ഷം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതോടെയാണ് സൈന്യത്തിന് ഒത്താശ ചെയ്യുന്ന പാര്‍ട്ടി പാകിസ്താനില്‍ അധികാരത്തിലേറിയത്.

 ജനാധിപത്യ മൂല്യങ്ങള്‍ ലംഘിച്ചു

ജനാധിപത്യ മൂല്യങ്ങള്‍ ലംഘിച്ചു


ജനാധ്യപത്യ മൂല്യങ്ങളുടെ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന ചെറിയ പാര്‍ട്ടികളുടെ പങ്ക് ഭീകരരെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ടെന്നും സിആര്‍എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ ജയിച്ചത് 10% വരുന്ന ദേശീയ വോട്ടുകളുടെ കൂടി ബലത്തിലാണ്. ഇതോടെയാണ് സൈന്യം കൂടുതല്‍ ആധിപത്യത്തോടെ തിരിച്ച് വരുന്നത്.

English summary
US report says Pak military retains ‘dominant influence’ during Imran Khan’s tenure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X