ബോംബ് മാത്രമല്ല, ഐസിസ് ഇപ്പോള്‍ പാസ്‌പോര്‍ട്ടും ഉണ്ടാക്കുന്നു
വാഷിങ്ടണ്‍: ഐസിസ് തീവ്രവാദികള്‍ ബോംബ് നിര്‍മാണത്തില്‍ വിദഗ്ധരാണ്. അത് ലോകത്ത് പലയിടത്തും ഭീകരാക്രമണങ്ങള്‍ നടത്തി അവര്‍ തെളിയിച്ചിട്ടും ഉണ്ട്.
എന്നാല്‍ ഇപ്പോള്‍ സിറിയയെ ഞെട്ടിയ്ക്കുന്ന വേറൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഐസിസുകാര്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നു എന്ന്. ഇക്കാര്യത്തില്‍ ഔദ്യോഗ്കമായ സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.

അമേരിയ്ക്കയാണ് സിറിയയ്ക്ക് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. അതിന് ഒരു കാരണവും ഉണ്ട്. സിറിയയില്‍ ഐസിസ് പിടിച്ചെടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പാസ്‌പോര്‍ട്ട് പ്രിന്റിംഗ് യന്ത്രങ്ങളും ഉള്‍പ്പെടും. പാസ്‌പോര്‍ട്ട് ഓഫീസിലെ രേഖകളും ഇവരുടെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുപയോഗിച്ച് പുതിയ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കുക എന്നത് അല്‍പം പോലും ബുദ്ധിമുട്ടില്ലാത്ത ഒരു കാര്യമാണ്. സാധാരണക്കാരായ സിറിയന്‍ പൗരന്‍മാരുടെ പേരില്‍ പാസ്‌പോര്‍ട്ട് നിര്‍മിച്ചെടുത്ത് വിദേശ രാജ്യങ്ങളിലേയ്ക്ക് കടക്കാന്‍ തീവ്രവാദികള്‍ ശ്രമിയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകളില്‍ ഒരാള്‍ സിറിയന്‍ അഭയാര്‍ത്ഥിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും ഇത്തരത്തില്‍ സൃഷ്ടിച്ചെടുത്ത വ്യാജ പാസ്‌പോര്‍ട്ട് ആണോ എന്ന് സംശയിക്കേണ്ടിവരും.












Click it and Unblock the Notifications