കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയെയും കടന്ന് മുന്നോട്ട്.... യുഎസ്സില്‍ മരണം 18880, ഒറ്റദിവസം മരിച്ച് വീണത് 2000 പേര്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണ് വന്നെത്തിയിരിക്കുന്നത്. ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ്യമായി അവര്‍ മാറിയിരിക്കുകയാണ്. ഇറ്റലിയെയാണ് അവര്‍ മറികടന്നത്. യുഎസ്സില്‍ ഇതുവരെ 18860 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 18849 മരണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ജനസംഖ്യാ ആനുപാതത്തില്‍ യുഎസ് വളരെ മുന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2108 പേരാണ് യുഎസ്സില്‍ മരിച്ച് വീണത്. അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. രണ്ടായിരം പേരിലധികം മരിക്കുന്നത് ഇതാദ്യമായിട്ടാണ്. മറ്റൊരു രാജ്യത്തും ഇത്രയും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടില്ല.

1

അതേസമയം യുഎസ്സില്‍ രോഗവ്യാപനം കുറയുന്നുണ്ടെന്നാണ് ആരോഗ്യ വിദ്ഗദര്‍ പറയുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് അത് പോകാനിടയുണ്ടെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു. നേരത്തെ ഒരു ലക്ഷത്തോളം പേര്‍ യുഎസ്സില്‍ മരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ മരണസംഖ്യ കുറയാനിടയുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആഗോള തലത്തില്‍ മരണം 1,04000 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 1.7 മില്യണ്‍ ജനങ്ങള്‍ക്കാണ്. നാല് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കുറഞ്ഞ് വരുന്നതില്‍ ലോകാരോഗ്യ സംഘടന സംതൃപ്തി രേഖപ്പെടുത്തി.

സ്‌പെയിനില്‍ മരണനിരക്ക് കുറഞ്ഞ് വന്നിട്ടുണ്ട്. കഴിഞ്ഞ് 24 മണിക്കൂറില്‍ 510 മരണങ്ങളാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. അതേസമയം തുര്‍ക്കിയില്‍ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ മരണനിരക്ക് ആയിരം കടന്നു. ഇതുവരെ 1101 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 95 പേര്‍ മരിച്ചു. 5138 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചതെന്ന് തുര്‍ക്കി ആരോഗ്യ മന്ത്രി പറഞ്ഞു. സിംഗപ്പൂരിലും പുതിയ 191 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യയോര്‍ക്ക് നഗരം കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ കൂട്ടകുഴിമാടങ്ങള്‍ ഒരുക്കിയിരുന്നു.

ന്യൂയോര്‍ക്കില്‍ സ്‌കൂളുകള്‍ ഈ വിദ്യാഭ്യാസ വര്‍ഷം മുഴുവന്‍ അടച്ചിടും. ഇക്കാര്യം മേയര്‍ ബില്‍ ദി ബ്ലാസിയോ പ്രഖ്യാപിച്ചു. നേരത്തെ ഏപ്രില്‍ 20ന് തുറക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ന്യൂയോര്‍ക്ക് കൊറോണ വൈറസിന്റെ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തുറന്നാല്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ മരണനിരക്ക് 831 ആയി. ഇവിടെയും സ്ഥിതി ഗുരുതരമാണ്. 26 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. 24308 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ മരണനിരക്ക് 4357 ആയി ഉയര്‍ന്നു. 125 പേര്‍ കൂടി ഇവിടെ മരിച്ചുവീണു. ഇവിടെ 70029 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
us reports most deaths overtake italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X