കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ മരണം 1000 കവിഞ്ഞു; കൊറോണ വ്യാപിക്കുന്നു, 70000 പേര്‍ക്ക് രോഗം, വിറച്ച് ന്യൂയോര്‍ക്ക്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് രോഗം അമേരിക്കയില്‍ അതിവേഗം വ്യാപിക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം മരണ സംഖ്യ ആയിരം കടന്നു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അമേരിക്ക വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗ ബാധിതരുള്ള രാജ്യമായി മാറിയിരിക്കുകയാണ് അമേരിക്ക.

ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ സഹകരണം കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തേടിയിരുന്നു. യൂറോപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗം രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടാകുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

മരിച്ചവരുടെ എണ്ണം

മരിച്ചവരുടെ എണ്ണം

1031 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 70000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതിവേഗമാണ് അമേരിക്കയില്‍ രോഗം വ്യാപിക്കുന്നത്. ട്രംപ് ഭരണകൂടത്തെ ആശങ്കയിലാക്കിയാണ് രോഗം പടരുന്നത്.

കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍

കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖരാണ് അമേരിക്കയില്‍ കൊറോണ വൈറസ് വിതയ്ക്കുന്ന ദുരന്ത വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധിതരുള്ള രാജ്യമായി അമേരിക്ക മാറി. ചൈനയ്ക്കും ഇറ്റലിക്കും ശേഷം അമേരിക്കയിലാണ് കൂടുതല്‍ രോഗികള്‍.

ന്യൂയോര്‍ക്കില്‍ കൂടുതല്‍ മരണം

ന്യൂയോര്‍ക്കില്‍ കൂടുതല്‍ മരണം

അമേരിക്കയില്‍ 1.5 ശതമാനമാണ് രോഗം ബാധിച്ചവരുടെ മരണനിരക്ക്. രോഗ ബാധിതര്‍ 70000ത്തേക്കാള്‍ അധികംവരുമെന്നാണ് കരുതുന്നത്. സ്ഥിരീകരിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

22000 മരണം

22000 മരണം

ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 280 പേര്‍ മരിച്ചുവെന്നാണ് കണക്ക്. രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ആഗോളതലത്തില്‍ കൊറോണ ബാധിച്ചുള്ള മരണം 22000 കവിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഇത്രയും പേര്‍ മരിച്ചത്.

മരണ നിരക്ക് കുറവ്

മരണ നിരക്ക് കുറവ്

അമേരിക്കയില്‍ രോഗം നേരത്തെ വ്യാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 70 മുതല്‍ 150 ദശലക്ഷം വരെ ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞമാസമുള്ള വിലയിരുത്തല്‍. രോഗം ബാധിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയില്‍ മരണ നിരക്ക് കുറവാണ്.

 ട്രംപിന് തിരിച്ചടി

ട്രംപിന് തിരിച്ചടി

അടുത്ത നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നിലവിലെ സാഹചര്യം ട്രംപിന് തിരിച്ചടിയാണ്. ജനവികാരം ട്രംപിനെതിരായി മാറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറിയും കോക്കസും നടന്നുവരവെയാണ് രോഗം വ്യാപിച്ചിരിക്കുന്നത്.

ഇറ്റലിയുടെ കാര്യം കഷ്ടം

ഇറ്റലിയുടെ കാര്യം കഷ്ടം

ഇറ്റലിയില്‍ ഭീതിതമായ വര്‍ധനവാണ് മരണ സംഖ്യയിലുണ്ടായിരിക്കുന്നത്. ദിവസവും കുറഞ്ഞത് 600 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ നാല് ദിവസവും ഇതേ തോതിലായിരുന്നു മരണം. എന്നാല്‍ വ്യാഴാഴ്ച മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗ വ്യാപനം നടന്ന രാജ്യമാണ് ഇറ്റലി. ഇവിടെ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് ദുരന്തത്തിന് കാരണമായത്.

ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

English summary
US Reports Over 1,000 Coronavirus Deaths, Total Cases Cross 70,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X