എച്ച്1 ബി വിസ യുഎസ് സർക്കാർ പുനരാരംഭിച്ചു; 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും
എച്ച്1 ബി വിസ യുഎസ് സർക്കാർ പുനരാരംഭിച്ചു; 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും
വാഷിങ് ടൺ: അമേരിക്ക എച്ച്1ബി വിസ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. അഞ്ച് മാസങ്ങൾക്ക് മുമ്പ് വിസ നൽകുന്നതിൽ യു.എസ്സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അപേക്ഷകരുടെ എണ്ണം വർധിച്ചതാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ഏപ്രിലിലായിരുന്നു യു.എസ് വേഗത്തിൽ എച്ച്-1ബി വിസകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തയത്. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നാണ് നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. 2018ൽ 20,000 അപേക്ഷകർക്ക് വേഗത്തിൽ എച്ച്.1ബി വിസ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളുൾപ്പടെ നിരവധി പേർ രാജ്യത്ത് തൊഴിൽ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നത് എച്ച്.1ബി വിസകളാണ്.












Click it and Unblock the Notifications