Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ പുരാവസ്തുക്കള്‍ തിരികെ ഏൽപ്പിച്ച് യുഎസ്; നൽകിയത് 297 എണ്ണം

വാഷിങ്ടൺ: ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആയ 297 പുരാവസ്തുക്കള്‍ തിരികെ ഏൽപ്പിച്ച് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന സന്ദർശനത്തിനിടെയാണ് അമൂല്യമായ വസ്തുക്കുക്കൾ തിരികെ നൽകാനുള്ള തീരുമാനം. കൂടിക്കാഴ്ചയ്ക്കിടെ പ്രസിഡന്റ് ജോ ബൈഡനും പ്രധാമമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണയായിരുന്നു. ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടന്ന ഉഭയകക്ഷി യോഗത്തിൽ ഇവയിൽ ചിലത് മോദിക്കും ബൈഡനും മുന്നിൽ പ്രജർശിപ്പിച്ചിപുന്നു.

പുരാവസ്തുക്കൾ തിരികെ നൽകുന്നതിൽ പ്രധാനമന്ത്രി ബൈഡന് നന്ദി പറഞ്ഞു. 'ഈ വസ്തുക്കൾ ഇന്ത്യയുടെ ചരിത്രപരമായ ഭൗതിക സംസ്കാരത്തിൻ്റെ ഭാഗം മാത്രമല്ല രാജ്യത്തിന്റെ സംസ്കാരം തന്നെ രൂപപ്പെടുത്തിയവയാണ്', മോദി പറഞ്ഞു. 2000 ബി സി ഇ മുതല്‍ 1900 സി ഇ വരെ ഏകദേശം 4000 വർഷത്തോളം പഴക്കമള്ളവയാണ് പുരാവസ്തുക്കൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ കിഴക്കേ ഇന്ത്യയിൽ നിന്നുള്ള ടെറാക്കോട്ട വസ്തുക്കളാണ് ഭൂരിഭാഗവും. കല്ല്, ലോഹം, മരം, ആനക്കൊമ്പ് എന്നിവകൊണ്ട് നിർമ്മിച്ച പുരാവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്.

modibiden-

10-11 നൂറ്റാണ്ടിലെ മധ്യേന്ത്യയിൽ നിന്നുള്ള അപ്സര മണൽക്കല്ല്, മധ്യ ഇന്ത്യയിൽ നിന്ന് തന്നെയുള്ള വെങ്കല ജൈന തീർത്ഥങ്കര പ്രതിമ (15-16 നൂറ്റാണ്ട്), കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ടെറാക്കോട്ട പാത്രം (3-4 നൂറ്റാണ്ട്), ഉത്തരേന്ത്യയിൽ നിന്നുള്ള ചെമ്പിലെ നരവംശ രൂപം (ബിസി 2000-1800) ,17-18 നൂറ്റാണ്ടിൽ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള വെങ്കലത്തിൽ തയ്യാറാക്കിയ ശ്രീകൃഷ്ണന്‍, 13-14 നൂറ്റാണ്ടുകളിലെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള കരിങ്കല്ലിൽ തീർത്ത കാര്‍ത്തികേയന്‍,17-18 നൂറ്റാണ്ടിലെ കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള വെങ്കലത്തിൽ തീർത്ത മഹാവിഷ്ണു, ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ശിലാശില്‍പം, 17-18 നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വെങ്കലത്തിലുള്ള ഗണേശൻ എന്നിവയെല്ലാം ഉൾപ്പെടും.

2016 മുതല്‍ തന്നെ ഇത്തരത്തിൽ കടത്തപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ നിരവധി പുരാവസ്തുക്കള്‍ തയു എസ് തിരികെ നൽകിയിരുന്നു. 2016 ജൂണില്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ 10 പുരാവസ്തുക്കളാണ് യുഎസ് തിരികെ ഏൽപ്പിച്ചത്. 2021 സെപ്റ്റംബറിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ 157 പുരാവസ്തുക്കളും കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ 105 പുരാവസ്തുക്കളും തിരികെ ലഭിച്ചു. 2016 മുതൽ ഇതുവരെ 578 പുരാവസ്തുക്കളാണ് മടക്കി തന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+