Get Updates
Get notified of breaking news, exclusive insights, and must-see stories!

അരി കിട്ടാക്കനി; അമേരിക്കയില്‍ അരി വാങ്ങാന്‍ വന്‍തിരക്ക്, കാരണം ഇന്ത്യയുടെ ആ തീരുമാനം

വാഷിങ്ടണ്‍: അമേരിക്കയില്‍ അരി കിട്ടാക്കനിയാകുമോ. ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാവരും അരി വാങ്ങിക്കൂട്ടുകയാണ്. പല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുമ്പിലും ആവശ്യക്കാരുടെ നീണ്ട നിര കാണാം. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

അരി ക്ഷാമം ഉണ്ടാകുമെന്ന് കരുതി ഇന്ത്യന്‍ വംശജര്‍ പത്ത് ബാഗ് വരെ അരി വാങ്ങിവയ്ക്കുന്നുണ്ട്. ക്ഷാമം ഉണ്ടായാല്‍ അരിവില കുത്തനെ വര്‍ധിക്കുമെന്നും ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഈ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതര്‍ പറയുന്നു. അടുത്തിടെ ഇന്ത്യ എടുത്ത തീരുമാനമാണ് അമേരിക്കയിലെ ആശങ്കയ്ക്ക് കാരണം. യുഎഇയിലും സമാനമായ ഭീതി പരന്നിട്ടുണ്ട്.

us-rice-shortage

ബസ്മതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. രാജ്യത്ത് അരി വില ക്രമാതീതമായി ഉയരുന്ന സാഹചര്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം. മാത്രമല്ല, മഴക്കെടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും കൃഷി നശിച്ചിട്ടുണ്ട്. ഇതെല്ലാം വിദേശ രാജ്യങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, വെസ്റ്റ് ഏഷ്യ എന്നീ മേഖലകളിലും ഇന്ത്യയില്‍ നിന്ന് അരി എത്തുന്നത് കുറയുമോ എന്ന ഭീതി പരന്നിട്ടുണ്ട്. ഇതാണ് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുമ്പില്‍ നീണ്ട നിര പ്രത്യക്ഷപ്പെടാന്‍ കാരണം. അമേരിക്കയിലെ പല മേഖലകളിലും ഒമ്പത് കിലോയുടെ ബാഗിന് 27 ഡോളര്‍ എന്ന നിരക്കിലാണ് അരി വില്‍ക്കുന്നത്.

ടെക്‌സാസ്, മിഷിഗണ്‍, ന്യൂ ജേഴ്‌സി തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളിലെല്ലാം ഇന്ത്യന്‍ വംശജര്‍ കൂട്ടത്തോടെ എത്തി അരി വാങ്ങുന്ന വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ആവശ്യക്കാര്‍ കൂടിയതോടെ ചില കടക്കാര്‍ വില്‍പ്പനയ്ക്ക് പരിധി നിശ്ചയിച്ചു. ഒരാള്‍ക്ക് ഒരു ബാഗ് എന്ന നിലയിലാണ് ഇപ്പോള്‍ പലയിടത്തും വില്‍പ്പന. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ലോകത്ത് 300 കോടി ജനങ്ങള്‍ അരി നിത്യ ആഹാരമാക്കിയവരാണ്. 90 ശതമാനം അരി ഉല്‍പ്പാദിപ്പിക്കുന്നത് ഏഷ്യയിലാണ്. ലോകത്തെ കയറ്റുമതിയുടെ 40 ശതമാനം അരി ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ പ്രതികൂല കാലാവസ്ഥ കാരണം ഉല്‍പ്പാദനം കുറഞ്ഞതോടെ വില വര്‍ധനവുണ്ടായി. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ കയറ്റുമതി നിരോധിച്ചതാണ് വിദേശരാജ്യങ്ങളിലെ ആശങ്കയ്ക്ക് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+