സിറിയ പ്രശ്നത്തില്‍ റഷ്യ-അമേരിക്ക ധാരണ
ജനീവ: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സിറിയന്‍ പ്രശ്നത്തില്‍ അമേരിക്കയും റഷ്യയും ധാരണിലെത്തി. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്ന കാര്യത്തില്‍ ഉടന്പടി ഉണ്ടാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവരോവും പറഞ്ഞു.
മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം ഉണ്ടായത്. ജനീവയില്‍ രണ്ട് രാഷ്ട്രങ്ങളുടേയും പ്രതിനിധികള്‍ ഒരുമിച്ച് പത്ര സമ്മേളം നടത്തിയാണ് തീരുമാനം അറിയച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സിറിയ രാസായുധങ്ങള്‍ നശിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് സൂചനയാണ് അമേരിക്ക ഇപ്പോഴും നല്‍കുന്നത്.

ആറ് ഇന പദ്ധതിയാണ് അമേരിക്കയും റഷ്യയും കൂടി മുന്നോട്ട് വക്കുന്നത്. ഒരാഴ്ചക്കകം സിറിയ തങ്ങളുടെ പക്കലുള്ള രാസായുധങ്ങളെപ്പറ്റിയുള്ള പൂര്‍ണ വിവരം കൈമാറണം. 2014 ന്റെ പകുതിയോടെ സിറിയയില്‍ ഉള്ള രാസായുധങ്ങള്‍ നീക്കുകയോ നശിപ്പിക്കുകയോ വേണം. രാസായുധ നിരോധന സംഘനയുടെ പ്രതിനിധികള്‍ ഉടന്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കണം. രാസായുധ ഉത്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയോ നശിപ്പിക്കുയോ വേണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
വ്യവസ്ഥകള്‍ ലംഘിക്കുകയോ അവയെ ലാഘവത്തോടെ കാണുകയോ ചെയ്താല്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ നടപടിയുണ്ടാകുമെന്ന് അമേരിക്കയും റഷ്യയും സിറിയെ ഓര്‍മിപ്പിച്ചു.
സിറിയിയല്‍ സൈനിക നടപടി വേണമെന്ന അമേരിക്കയുടെ വാശി റഷ്യയുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് നിലച്ചത്. ഒരു രാജ്യത്തെ ആഭ്യന്തര പ്രശ്നം പരിഹരിക്കുന്നതില്‍ പുറത്ത് നിന്നുള്ള സൈനിക നടപടി അംഗീകരിക്കാനാവില്ലെന്ന് റഷ്യ ഉറപ്പിച്ച് പറയുകയായിരുന്നു. ജോണ്‍ കെറി-ലാവറോവ് ചര്‍ച്ചയിലും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications