കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരത്തിലേക്ക് കത്തി കുത്തിക്കയറ്റി നില്‍ക്കുന്നയാളുമായി ചര്‍ച്ച അസാധ്യമെന്ന് ഇറാന്‍ പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനെതിരേ ഉപരോധം നിലനില്‍ക്കുന്ന അവസ്ഥയില്‍ വിശ്വസിക്കാന്‍ കൊള്ളാത്ത അമേരിക്കന്‍ ഭരണകൂടവുമായി തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഇറാനെതിരേ ഉപരോധം തിരികെ കൊണ്ടുവരുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുമ്പാണ് റൂഹാനിയുടെ പ്രഖ്യാപനം.

ഇറാനെതിരേ ആദ്യഘട്ട ഉപരോധം നിലവില്‍ വന്നു; പുതിയ ആണവ കരാറിന് ഒരുക്കമാണെന്ന് ട്രംപ്ഇറാനെതിരേ ആദ്യഘട്ട ഉപരോധം നിലവില്‍ വന്നു; പുതിയ ആണവ കരാറിന് ഒരുക്കമാണെന്ന് ട്രംപ്

യു.എസിനെ വിശ്വസിക്കാന്‍ കൊള്ളില്ല

യു.എസിനെ വിശ്വസിക്കാന്‍ കൊള്ളില്ല

ശരീരത്തിലേക്ക് കത്തികുത്തിക്കയറ്റി നില്‍ക്കുന്ന ആളുമായി ചര്‍ച്ച ചെയ്യുമെന്ന പ്രതീക്ഷ വേണ്ടെന്നും സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റൂഹാനി പറഞ്ഞു. അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക വിശ്വസിക്കാന്‍ കൊള്ളില്ല. പരസ്പര വിശ്വാസമുണ്ടെങ്കില്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. അതേസമയം ഉപരോധത്തിന്റെ കീഴില്‍ നില്‍ക്കുന്ന രാജ്യത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം ഇറാന്‍ ജനതയ്ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനെതിരേ വീണ്ടും ഉപരോധം

ഇറാനെതിരേ വീണ്ടും ഉപരോധം

ഇറാന്റെ ആണവ-ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിനെതിരേ അമേരിക്ക ആദ്യഘട്ട സാമ്പത്തിക ഉപരോധം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ ആണവ കരാര്‍ ഉദ്ദേശിച്ച ഫലംനല്‍കുന്നതല്ലെന്ന് ആരോപിച്ച് നേരത്തേ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2016ല്‍ നീക്കിയ ഉപരോധം തിരികെ കൊണ്ടുവരുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണ്.

പുതിയ കരാറിന് തയ്യാറെന്ന് യു.എസ്

പുതിയ കരാറിന് തയ്യാറെന്ന് യു.എസ്

അതേസമയം, പുതിയൊരു ആണവകരാറുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് ഇറാനുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആണവ സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, ഭീകരവാദികള്‍ക്ക് സഹായം തുടങ്ങി ഇറാന്റെ എല്ലാ തെറ്റായ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനുതകുന്നതായിരിക്കണം പുതിയ കരാറെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ സാമ്പത്തിക രംഗം തകര്‍ന്നു

ഇറാന്‍ സാമ്പത്തിക രംഗം തകര്‍ന്നു

അതേസമയം അമേരിക്കയുടെ ഉപരോധ പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ഇറാന്റെ സാമ്പത്തിക രംഗം തകര്‍ച്ചിയിലേക്ക് കൂപ്പുകുത്തിയതായി സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. ഉപരോധ ഭീഷണി കാരണം മിക്കവാറും എല്ലാ കമ്പനികളും അവരുടെ ഇടപാടുകളും മൂലധനവും ഇറാനില്‍ നിന്ന് പുറത്തേക്കു മാറ്റിക്കഴിഞ്ഞു. ഇറാനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്‍മാറിക്കഴിഞ്ഞതായും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോവുമെന്ന് പറയുന്നുണ്ടെങ്കിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇതിന് വലിയ വില കല്‍പ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇറാനില്‍ പ്രതിസന്ധി; പ്രക്ഷോഭം

ഇറാനില്‍ പ്രതിസന്ധി; പ്രക്ഷോഭം

ഇറാനെതിരേ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുകയാണ് ഉപരോധം വീണ്ടും ഏര്‍പ്പെടുത്തിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് അറിയിക്കുകയുണ്ടായി. ഇറാന്റെ കറന്‍സി പ്രശ്‌നം അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുന്ന പ്രതിസന്ധി ഘട്ടത്തിലാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇറാന്‍ റിയാലിന്റെ മൂല്യം റെക്കോഡ് താഴ്ചയിലേക്കെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കുകയാണിപ്പോള്‍. ഉപരോധം കൂടി നിലവില്‍ വരുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
us sanction against iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X