കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരായ യുഎസ് ഉപരോധം ചീറ്റിപ്പോകുമോ? ഇറാനെ രക്ഷിക്കാന്‍ ചൈനയും റഷ്യയും രംഗത്ത്

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ശേഷം അമേരിക്ക ഇറാനു മേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധം പഴയതുപോലെ ഫലിക്കില്ലെന്ന് വിലയിരുത്തല്‍. ഉപരോധത്തിനെതിരേ ലോക ശക്തികളായ ചൈനയും റഷ്യയും പരസ്യമായി രംഗത്തുവന്നതോടെയാണിത്.

 വ്യാപാരം തുടരുമെന്ന് ചൈന

വ്യാപാരം തുടരുമെന്ന് ചൈന

ഇറാനെതിരായ ഏകപക്ഷീയ ഉപരോധങ്ങളെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം ട്രംപിന്റെ തീരുമാനത്തോട് പ്രതികരിക്കവെ വ്യക്തമാക്കുകയുണ്ടായി. ഇറാനുമായുള്ള ചൈനയുടെ വ്യാപാരഇടപാടുകള്‍ വ്യക്തവും സുതാര്യവുമാണ്. നിയമവിധേയവും ന്യായവുമാണ്. ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇറാനുമായുള്ള വ്യാപാരം യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ക്കെതിരല്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

എണ്ണ കൂടുതല്‍ വാങ്ങും

എണ്ണ കൂടുതല്‍ വാങ്ങും

ഇറാനുമായുള്ള എണ്ണ വ്യാപാരം തുടരുമെന്ന് മാത്രമല്ല, മറ്റുള്ള രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്ന പക്ഷം കൂടുതല്‍ വാങ്ങാന്‍ ചൈന സന്നദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഒരു ദിവസം 650,000 ബാരല്‍ എണ്ണയാണ് ഇറാനില്‍ നിന്ന് വാങ്ങുന്നത്. ഇറാനുമായുള്ള എണ്ണ സഹകരണ പദ്ധതികള്‍ക്ക് ചൈനയിലെ വിവിധ കമ്പനികളും താല്‍പര്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

പ്രതിഷേധവുമായി റഷ്യയും

പ്രതിഷേധവുമായി റഷ്യയും

ഇറാനെതിരായ യു.എസ് ഉപരോധത്തിന്റെ കാര്യത്തില്‍ റഷ്യയ്ക്ക് കടുത്ത നിരാശയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കുകയുണ്ടായി. യു.എന്നിന്റെ 2231 നമ്പര്‍ പ്രമേയത്തിന്റെ ശക്തമായ ലംഘനമാണ് അമേരിക്കയുടെ ഉപരോധ നടപടികള്‍. അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇറാനുമായുള്ള റഷ്യയുടെ വ്യാപാര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

എണ്ണ മേഖലയില്‍ 50 ബില്യന്‍ ഡോളര്‍ നിക്ഷേപം

എണ്ണ മേഖലയില്‍ 50 ബില്യന്‍ ഡോളര്‍ നിക്ഷേപം

യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലെ റഷ്യയുടെ എണ്ണ മേഖലയിലെ നിക്ഷേപം 50 ബില്യന്‍ ഡോളറായി ഉയര്‍ത്താനാണ് പദ്ധതിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുട്ടിനും പറയുകയുണ്ടായി. റഷ്യയിലെ വിവിധ കമ്പനികള്‍ ഇറാന്‍ പെട്രോളിയം മേഖലയിലെ 12 വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഊര്‍ജ മന്ത്രിയുമായി ഇറാന്‍ എണ്ണ മന്ത്രി കഴിഞ്ഞ ദിവസം മോസ്‌കോയില്‍ ചര്‍ച്ച നടത്തിയിരുന്നു.

പേടിപ്പിക്കല്‍ നടക്കില്ല

പേടിപ്പിക്കല്‍ നടക്കില്ല

കണ്ണുരുട്ടി ഇറാനെ ഭയപ്പെടുത്താമെന്ന വ്യാമോഹം നടക്കില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമ്മര്‍ദ്ദത്തിലൂടെ ഇറാനില്‍ നിന്ന് എന്തെങ്കിലും നേടിക്കളയാമെന്ന വ്യാമോഹം നടക്കില്ലെന്ന് ഇത്രകാലത്തെ അനുഭവത്തില്‍ നിന്ന് ബോധ്യമായ കാര്യമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ഇറാനുമായുള്ള പകപോക്കലിന്റെ ഭാഗമായി ആണവ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്കയുടെ നടപടി ശരിയല്ലെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും റഷ്യ ആവശ്യപ്പെട്ടു.

English summary
China and Russia have repudiated new US sanctions on Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X