കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ പ്രസിഡന്റിന്റെ വിമാനത്തിനെതിരേയും അമേരിക്കന്‍ ഉപരോധം!

ഇറാന്‍ പ്രസിഡന്റിന്റെ വിമാനത്തിനെതിരേയും അമേരിക്കന്‍ ഉപരോധം!

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തന്റെ യാത്രയ്ക്കായി ഉപയോഗിക്കുന്ന ഏക വിമാനത്തിനെതിരേയും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഇറാന്‍ പ്രസിഡന്റ് ഉപയോഗിക്കുന്നത് ദെന എയര്‍വെയ്‌സിന്റെ വിമാനമാണ്. ഈ കമ്പനിക്കെതിരേയാണ് ഭീകരവാദത്തെ സഹായിക്കുന്നുവെന്ന പേരില്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ദെന കമ്പനിക്കാവട്ടെ ആകെയുള്ളത് 19 വര്‍ഷം പഴക്കമുള്ള എ340-300 എയര്‍ബസ്സാണ്. ഈ വിമാനമാണ് ഇറാന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കാറ്.

റൂഹാനിയെ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ ധനകാര്യ വകുപ്പിന്റെ പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 നവംബര്‍ മുതലാണ് ദെന എയര്‍വെയ്‌സ് ഇറാന്‍ ഭരണകൂടത്തിനു വേണ്ടി സര്‍വീസുകള്‍ ആരംഭിച്ചത്. അതുവരെ സര്‍വീസ് നടത്തിയിരുന്ന മിറാജ് എയര്‍ലൈന്‍സിനെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അവരുടെ വി.ഐ.പി സര്‍വീസുകള്‍ ദെനയ്ക്ക് കൈമാറുകയായിരുന്നു. അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാമധ്യേ ദെന വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനും സര്‍വീസ് നടത്താനും മറ്റും മറ്റ് കമ്പനികള്‍ അനുവദിക്കില്ലെന്നതാണ് പ്രശ്‌നമാവുക.

hassan

അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ തീരുമാനം ഇറാന്‍ പ്രസിഡന്റിനെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് നാഷനല്‍ ഇറാനിയന്‍ അമേരിക്കന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ത്രിത പാര്‍സി അഭിപ്രായപ്പെട്ടു. ഇത് ഇറാനിലെ തീവ്രവാദി വിഭാഗങ്ങള്‍ക്ക് ശക്തിപകരുന്ന തീരുമാനമാണെന്നും പാര്‍സി പറഞ്ഞു. അമേരിക്കന്‍ ധനകാര്യവകുപ്പിന്റെ പുതിയ ഉപരോധ തീരുമാനത്തോട് ഇറാന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. ദെനയ്ക്കു പുറമെ, മഹാന്‍ എയര്‍, കാസ്പിയന്‍ എയര്‍, മിറാജ് എയര്‍, പൂയ എയര്‍ എന്നീ വിമാനകമ്പനികള്‍ക്കെതിരേയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിമാനങ്ങള്‍ വഴിയാണ് ഹിസ്ബുല്ലയ്ക്കും യമനിലെ ഹൂത്തി വിമതര്‍ക്കും മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം.

അമേരിക്കന്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ലെങ്കില്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും ശക്തമായ ഉപരോധങ്ങളെ ഇറാന്‍ നേരിടേണ്ടിവരുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇറാനും ലോകത്തിനും വേണ്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ അമേരിക്കയ്ക്ക് എന്താണ് അധികാരം എന്നായിരുന്നു ഇതോടുള്ള ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രതികരണം.

English summary
The United States has imposed new sanctions against an airline company, which routinely transports Iranian President Hassan Rouhani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X