ഇറാന് ഉപരോധം: വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് യുഎസ്
ഹേഗ്: ഇറാനു നേരെയുള്ള ഉപരോധത്തില്‍ വിധിപറയാന്‍ യു.എന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യു.എസ് വിദേശകാര്യ മന്ത്രാലയം അഭിഭാഷകന് ജെന്നിഫര്‍ ന്യൂസ്റ്റഡാണ് ഈ വാദമുഖം ഉന്നയിച്ചത്. ഇറാന്റെ പരാതി പരിഗണിക്കാനുള്ള അധികാരം പ്രഥമദൃഷ്ട്യാ കോടതിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
തങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇറാന് രാജ്യാന്തര കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇറാനുമായുള്ള ബഹുരാഷ്ട്ര ആണവ കരാറില്‍നിന്നു പിന്‍വാങ്ങി ഉപരോധം പുനസ്ഥാപിച്ച നടപടിയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 1955ലെ കരാര്‍ ലംഘനമാണു നടത്തിയിരിക്കുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍, ഈ കരാര്‍ യു.എന്‍ കോടതിയുടെ അധികാര പരിധിക്കു പുറത്താണെന്നും അതില്‍ വാദം കേള്‍ക്കാനുള്ള അധികാരം പോലും കോടതിക്കില്ലെന്നും യു.എസ് അഭിഭാഷകന് വ്യക്തമാക്കി.

പിഴവുകളുള്ളതെന്ന് കണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയ കരാര്‍ കോടതി വിധിയിലൂടെ വീണ്ടും തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഇറാന്റെ സാമ്പത്തിക മേഖല തകര്‍ക്കുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ ക്ഷേമത്തിന് അത് തടയിടുകയാണെന്നുമുള്ള ഇറാന്റെ വാദവും ന്യൂസ്റ്റെഡ് തള്ളി. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതില്‍ ഇറാന് ഭരണകൂടത്തിനുണ്ടായ കഴിവുകേടാണ് നിലവിലെ പ്രതിസന്ധിക്കു പിന്നിലെന്നും അവര്‍ വാദിച്ചു. ഇറാന്റെ മേലുള്ള അമേരിക്കന്‍ ഉപരോധം തടയണമെന്നാവശ്യപ്പെട്ട് ഇറാനാണ് യു.എന്‍ കോടതിയെ സമീപിച്ചത്.
കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. അമേരിക്കന്‍ വാദങ്ങള്‍ക്കുള്ള മറുവാദം ഉന്നയിക്കാനുള്ള അവസരം ഇറാന് ലഭിക്കും.
-
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications