കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഉപരോധം: വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് യുഎസ്

  • By Desk
Google Oneindia Malayalam News

ഹേഗ്: ഇറാനു നേരെയുള്ള ഉപരോധത്തില്‍ വിധിപറയാന്‍ യു.എന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യു.എസ് വിദേശകാര്യ മന്ത്രാലയം അഭിഭാഷകന്‍ ജെന്നിഫര്‍ ന്യൂസ്റ്റഡാണ് ഈ വാദമുഖം ഉന്നയിച്ചത്. ഇറാന്റെ പരാതി പരിഗണിക്കാനുള്ള അധികാരം പ്രഥമദൃഷ്ട്യാ കോടതിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

തങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇറാന്‍ രാജ്യാന്തര കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇറാനുമായുള്ള ബഹുരാഷ്ട്ര ആണവ കരാറില്‍നിന്നു പിന്‍വാങ്ങി ഉപരോധം പുനസ്ഥാപിച്ച നടപടിയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 1955ലെ കരാര്‍ ലംഘനമാണു നടത്തിയിരിക്കുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍, ഈ കരാര്‍ യു.എന്‍ കോടതിയുടെ അധികാര പരിധിക്കു പുറത്താണെന്നും അതില്‍ വാദം കേള്‍ക്കാനുള്ള അധികാരം പോലും കോടതിക്കില്ലെന്നും യു.എസ് അഭിഭാഷകന്‍ വ്യക്തമാക്കി.

pics

പിഴവുകളുള്ളതെന്ന് കണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയ കരാര്‍ കോടതി വിധിയിലൂടെ വീണ്ടും തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഇറാന്റെ സാമ്പത്തിക മേഖല തകര്‍ക്കുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ ക്ഷേമത്തിന് അത് തടയിടുകയാണെന്നുമുള്ള ഇറാന്റെ വാദവും ന്യൂസ്‌റ്റെഡ് തള്ളി. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍ ഭരണകൂടത്തിനുണ്ടായ കഴിവുകേടാണ് നിലവിലെ പ്രതിസന്ധിക്കു പിന്നിലെന്നും അവര്‍ വാദിച്ചു. ഇറാന്റെ മേലുള്ള അമേരിക്കന്‍ ഉപരോധം തടയണമെന്നാവശ്യപ്പെട്ട് ഇറാനാണ് യു.എന്‍ കോടതിയെ സമീപിച്ചത്.

കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. അമേരിക്കന്‍ വാദങ്ങള്‍ക്കുള്ള മറുവാദം ഉന്നയിക്കാനുള്ള അവസരം ഇറാന് ലഭിക്കും.

English summary
The United States told the UN's top court it has no jurisdiction to rule on Iran's demand for the suspension of nuclear-related sanctions recently reimposed on the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X