കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം നേടുവോളം യുഎസ് സൈന്യം സിറിയയില്‍ തുടരും; റഷ്യക്കെതിരേ പുതിയ ഉപരോധം ഉടന്‍

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലക്ഷ്യം പൂര്‍ണമായും നിറവേറ്റിയ ശേഷം മാത്രമേ യു.എസ് സൈന്യം സിറിയയില്‍ നിന്ന് പിന്‍മാറുകയുള്ളൂ എന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയില്‍ രാസായുധ ഭീഷണി ഇല്ലാതാക്കുക, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തുരത്തുക, ഇറാന്റെ മേഖലയിലെ ഇടപെടല്‍ നിയന്ത്രിക്കുക എന്ന മൂന്ന് ലക്ഷ്യങ്ങളാണ് ഇവിടെ അമേരിക്കന്‍ സൈനികര്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു.

 haley-nikki

അമേരിക്കന്‍ സൈനികര്‍ എത്രയും വേഗം തിരിച്ചുവരണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹം. എന്നാല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പിന്‍മാറുന്ന പ്രശ്‌നമില്ല. സിറിയന്‍ പ്രസിഡന്റിന് നല്‍കുന്ന പിന്തുണയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധം കൊണ്ടുവരുമെന്നും നിക്കി ഹാലെ പറഞ്ഞു. യു.എസ് ട്രഷറി സെക്രട്ടറി ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കും. അസദുമായും രാസായുധവുമായും ബന്ധപ്പെട്ട ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്കെതിരേയാണ് ഉപരോധം ഏര്‍പ്പെടുത്തുക. അതേസമയം, സിറിയന്‍ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും അവര്‍ തള്ളി. യു.എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിറിയയിലെ രാഷ്ട്രീയ സമവായ ശ്രമങ്ങളുമായി സഹകരിക്കാത്തയാളാണ് ബശ്ശാറുല്‍ അസദെന്ന് പറഞ്ഞ ഹാലെ, ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് അസദിന് യോഗ്യതയില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.

അതിനിടെ, അമേരിക്കന്‍ സൈന്യം സിറിയയില്‍ തുടരേണ്ടതിന്റെ ആവശ്യകത ട്രംപിനെ ബോധ്യപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. സിറിയയിലെ സൈനിക നടപടികള്‍ പൂര്‍ണമായ അന്താരാഷ്ട്ര അംഗീകാരമുണ്ടെന്നും രക്ഷാ സമിതിയിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്നാണ് സിറിയക്കെതിരേ നടപടി എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ സിറിയയില്‍ നിന്ന് യു.എസ് സൈന്യം ഉടന്‍ പിന്‍മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് വിമതകേന്ദ്രമായ ദൗമയ്‌ക്കെതിരായ രാസായുധ പ്രയോഗത്തെ കുറിച്ച് ആരോപണമുയര്‍ന്നതും സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമണം നടത്തുന്നതും. എന്നാല്‍ രാസായുധ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് സിറിയയുടെയും റഷ്യയുടെയും നിലപാട്.

ജെറൂസലേം വിഷയത്തില്‍ യുഎസ്സിനെതിരേ സൗദിയും; എംബസി മാറ്റ തീരുമാനം ജെറൂസലേം വിഷയത്തില്‍ യുഎസ്സിനെതിരേ സൗദിയും; എംബസി മാറ്റ തീരുമാനം

English summary
US troops to stay in Syria until goals achieved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X