India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന തായ്‌വാനിൽ അധിനിവേശം നടത്തിയാൽ ജപ്പാനൊപ്പം ആക്രമണം നടത്തുമെന്ന് യുഎസ്; അപലപിച്ച് ചൈന

 • By Akhil Prakash
Google Oneindia Malayalam News

ബെയ്ജിംഗ്; ചൈന തായ്‌വാനിൽ അധിനിവേശം നടത്തിയാൽ ജപ്പാനുമായി ചേർന്ന് യുഎസ് സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാദത്തെ അപലപിച്ച് ചൈന. ചൈനയിലേക്ക് തായ്വാനെ സംയോ ജിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്രസിഡന്റ് ഷി ജിൻപിംഗിന്റെ പദ്ധതിയെ അപകടത്തിലാക്കിയേക്കാവുന്ന പ്രസ്താവനയാണ് ഇപ്പോൾ യുഎസിന്റെ ഭാ ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. തായ്വാനെ ചൈനയിലേക്ക് ചേർക്കാനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

നിലവിൽ ചൈന തായ്‌വാനെ ഒരു റിഗേഡ് പ്രവിശ്യയായാണ് കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ ചൈനയുടെ പ്രധാന ഭൂപ്രദേശവുമായി തായ്വാനെ ഏകികരിക്കാനാണ് ചൈന പദ്ധതിയിട്ടിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിൽ നടത്തിയ യുദ്ധതന്ത്രം സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. അതേ സമയം യുഎസിന് തായ്‌വാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളൊന്നുമില്ല, എന്നാൽ യുഎസിന്റെ തായ്‌വാൻ റിലേഷൻസ് ആക്ടിന്റെ ഭാഗമായി യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നുണ്ട്. എന്നാൽ വാഷിംഗ്ടൺ ചൈനയുമായി ഔപചാരിക നയതന്ത്രബന്ധം നിലനിർത്തുന്നുണ്ട്. ഒരു ചൈനീസ് സർക്കാർ മാത്രമേയുള്ളൂ എന്ന ബീജിംഗിന്റെ നിലപാടും ഇവർ അംഗീകരിക്കുന്നു.

ചൈനയെ ബലമായി തായ്‌വാൻ പിടിച്ചെടുക്കാൻ അനുവദിക്കാതിരിക്കാൻ ജപ്പാനും മറ്റ് രാജ്യങ്ങളുമായി അമേരിക്ക നിൽക്കുമെന്ന് ക്വാഡ് ഉച്ചകോടിക്കിടെ ബൈഡൻ പറഞ്ഞിരുന്നു. ഇതിനെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ രംഗത്ത് വന്നു. അമേരിക്കൻ പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നു എന്ന് വാങ് പറഞ്ഞു. തായ്‌വാൻ ചൈനീസ് പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും തായ്‌വാൻ പ്രശ്നം പൂർണ്ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അത് വിദേശ ഇടപെടലുകളെ തടസ്സപ്പെടുത്തുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ചൈന അതിന്റെ പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഉറച്ച നടപടികൾ കൈക്കൊള്ളുമെന്ന് വാങ് മുന്നറിയിപ്പ് നൽകി.

യുക്രൈൻ യുദ്ധവും തായ്വാൻ പ്രശ്നവും അടിസ്ഥാപരമായി വ്യത്യസ്തമാണ്. അവ രണ്ടും താരതമ്യം ചെയ്യുന്നത് അസംബന്ധമെന്നും വാങ് പറയുന്നു. അതേ സമയം ബൈഡന്റെ അഭിപ്രായങ്ങളെ തായ്വാൻ സ്വാഗതം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. തായ്‌വാൻ കടലിടുക്കിന്റെ സുരക്ഷയ്ക്ക് ചൈന ഉയർത്തുന്ന വെല്ലുവിളികൾ അന്താരാഷ്ട്ര സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയതായി തായ്‌വാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. തായ്‌വാന്റെ സ്വാതന്ത്ര്യം, ജനാധിപത്യം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള ഞങ്ങളുടെ സർക്കാരിന്റെ ഉറച്ച ദൃഢനിശ്ചയം ഒരിക്കലും മാറിയിട്ടില്ല എന്നും ഈ വക്താവ് പറഞ്ഞു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  During the Quad Summit, Biden said the United States would work with Japan and other countries to prevent Taiwan from seizing China by force.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X