• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിനെ പ്രതിരോധിക്കാൻ ഉത്തരകൊറിയ: രോഗവുമായി വന്നാൽ വെടിവെച്ചുകൊല്ലാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്!!

വാഷിംഗ്ടൺ: ലോകം കൊറോണ വൈറസ് ഭീഷണിയിൽ കഴിയുമ്പോൾ വൈറസ് ബാധ തടയാൻ അപൂർവ്വ നീക്കവുമായി ഉത്തരകൊറിയ. രാജ്യത്ത് ഷൂട്ട് ടു കിൽ ഉത്തരവ് പുറപ്പെടുവിച്ചതായി അമേരിക്കയാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഉത്തരകൊറിയയിൽ എത്തുന്നവരിൽ ആർക്കങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാൽ അത്തരക്കാരെ വെടിവെച്ചുകൊലപ്പെടുത്താനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടിട്ടുള്ളതെന്നാണ് ദക്ഷിണ കൊറിയയിലുള്ള യുഎസ് സൈനിക കമാൻഡർ റോബർട്ട് അബ്രാംസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. വാഷിംടണിൽ വെച്ച് നടന്ന സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വ്യക്തമാക്കിയത്.

വെടിവെച്ചുകൊല്ലാൻ ഉത്തരവ്?

വെടിവെച്ചുകൊല്ലാൻ ഉത്തരവ്?

അതിർത്തി കടന്ന് ഉത്തരകൊറിയയിൽ എത്തുന്നവരിൽ ആർക്കങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാൽ അത്തരക്കാരെ വെടിവെച്ചുകൊലപ്പെടുത്താനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടിട്ടുള്ളതെന്നാണ് ദക്ഷിണ കൊറിയയിലുള്ള യുഎസ് സൈനിക കമാൻഡർ റോബർട്ട് അബ്രാംസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. വാഷിംടണിൽ വെച്ച് നടന്ന സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വ്യക്തമാക്കിയത്.

 കേസുകളില്ലെന്ന് വാദം

കേസുകളില്ലെന്ന് വാദം

ലോകരാജ്യങ്ങളിൽ ഭൂരിഭാഗവും കൊവിഡ് പടർന്നുപിടിക്കുമ്പോഴും തങ്ങളുടെ രാജ്യത്ത് ഒരൊറ്റ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന അവകാശവാദമാണ് രാജ്യം ഉന്നയിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജനുവരിയിൽ തന്നെ ചൈന- ഉത്തരകൊറിയ അതിർത്തി കൊറിയ അടച്ചിട്ടിരുന്നു. കർശന നിയന്ത്രണങ്ങളാണ് ജനുവരി മുതൽ തന്നെ ഉത്തരകൊറിയയിൽ പ്രാബല്യത്തിലുള്ളത്.

 നിയന്ത്രണങ്ങൾ ശക്തം

നിയന്ത്രണങ്ങൾ ശക്തം

ചൈനീസ് അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ വരുന്ന ദൂരം ബഫർ സോണായി പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ ആയപ്പോഴേയ്ക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം ഉത്തരകൊറിയ- ചൈന അതിർത്തി അടച്ചിട്ടത് കള്ളക്കടത്ത് സാധനങ്ങൾക്കുള്ള ആവശ്യം വർധിപ്പിച്ചുവെന്നും അബ്രാം പറയുന്നു. അതിർത്തിയിൽ ഉത്തരകൊറിയയുടെ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സാമ്പത്തിക നില തകരാറിൽ

സാമ്പത്തിക നില തകരാറിൽ

ഉത്തരകൊറിയയ്ക്ക് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം സാമ്പത്തിക നില താറുമാറാക്കിയെന്നും ഇതോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 85 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചുവെന്നും അബ്രാംസ് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം സാമ്പത്തിക സ്ഥിതി മോശമായിത്തന്നെ തുടരുന്നതിനാൽ അടുത്ത കാലത്തൊന്നും ഉത്തരകൊറിയയിൽ നിന്നും പ്രകോപനപരമായ നീക്കങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കഴിഞ്ഞ് പോകുന്നവരെ വേളി ടൂറിസം വില്ലേജിൽ കാത്തിരിക്കുന്നത് ഈ സർപ്രൈസ്

ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്ര

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!

52 പേര്‍ക്ക് കൊവിഡ്; വയനാട്ടില്‍ ഒറ്റ ദിവസം നിരീക്ഷണത്തില്‍ പോയത് 374 പേര്‍; ആശങ്ക

English summary
US says North Korea annouces Shoot to kill order to prevent Coronavirus contamination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X