കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് നാമിനെ വധിച്ചത് ഉത്തരകൊറിയ!! നിരോധിത രാസായുധം കൊണ്ടെന്ന് യുഎസ്, ചര്‍ച്ചകള്‍ പാളി!

Google Oneindia Malayalam News

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്റെ അർദ്ധ സഹോദരനെ വധിച്ചത് ഉത്തരകൊറിയ തന്നെയെന്ന് അമേരിക്ക. ഉത്തരകൊറിയ നിരോധിത രാസായുധം ഉപയോഗിച്ചാണ് നാമിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്ന് അമേരിക്ക ഉന്നയിക്കുന്ന അവകാശവാദം. 2017ൽ മലേഷ്യയിൽ വച്ചാണ് കിം ജോങ് നാം കൊല്ലപ്പെടുന്നത്. ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ തങ്ങൾ തയ്യാറാണെന്ന് ഉത്തരകൊറിയ സൂചന നൽകി മണിക്കൂറുകൾക്കുള്ളിലാണ് അമേരിക്ക പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തുന്നത്.

ഉത്തരകൊറിയയുടെ അധികാരം കയ്യാളുമെന്ന് ഒരുകാലത്ത് കരുതിപ്പോന്നിരുന്ന ആളാണ് കൊല്ലപ്പെട്ട കിം ജോങ് നാം. ക്വാലലംമ്പൂര്‍ വിമാനത്താവളത്തില്‍ അവശനായ നിലയില്‍ കണ്ടെത്തിയ നാമിനെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഉന്‍ നിയോഗിച്ച ചാരസുന്ദരികളാണ് മലേഷ്യയില്‍ വച്ച് നാമിനെ വധിച്ചതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി സ്ഥാനത്ത് എത്തേണ്ടിയിരുന്ന നാമിന് തിരിച്ചടിയായത് അദ്ദേഹത്തിന്റെ ആഢംബര പൂര്‍ണ്ണവും കുത്തഴിഞ്ഞതുമായ ജീവിതം തന്നെയായിരുന്നു.

 രാസായുധം ഉപയോഗിച്ച് വധിച്ചു

രാസായുധം ഉപയോഗിച്ച് വധിച്ചു


ക്വാലലംമ്പൂര്‍ വിമാനത്താവളത്തിൽ വച്ച് കെമിക്കൽ വാർഫെയർ ഏജന്റ് വിഎ്ക്സ് ഉപയോഗിച്ചാണ് കിം ജോങ് നാമിനെ കൊലപ്പെടുത്തുന്നത്. കെമിക്കൽ ബയോളജിക്കൽ വെപ്പൺസ് കണ്‍ട്രോൾ ആൻഡ് വാർഫെയർ എലിമിനേഷൻ ആക്ട് ലംഘിച്ചാണ് നിരോധിത രാസായുധം ഉപയോഗിച്ച് കിം ജോങ് നാമിനെ വധിക്കുന്നത്. നാമിനെ വധിക്കാൻ രാസായുധം ഉപയോഗിച്ച സംഭവത്തെ അപലപിച്ച് അമേരിക്ക അന്നുതന്നം രംഗത്തെത്തിയിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ നോവേർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

 അന്ത്യം മലേഷ്യയില്‍ വെച്ച്

അന്ത്യം മലേഷ്യയില്‍ വെച്ച്


2017 ല്‍ ക്വാലലംമ്പൂര്‍ വിമാനത്താവളത്തിൽ വച്ചാണ് കിം ജോങ് നാമിനെ കൊലപ്പെടുത്തുന്നത്. കെമിക്കൽ ബയോളജിക്കൽ വെപ്പൺസ് കണ്‍ട്രോൾ ആൻഡ് വാർഫെയർ എലിമിനേഷൻ ആക്ട് ലംഘിച്ചാണ് നിരോധിത രാസായുധം ഉപയോഗിച്ച് കിം ജോങ് നാമിനെ വധിക്കുന്നത്. നാമിനെ വധിക്കാൻ രാസായുധം ഉപയോഗിച്ച സംഭവത്തെ അപലപിച്ച് അമേരിക്ക അന്നുതന്നെ രംഗത്തെത്തിയിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ നോവേർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കിം ജോങ് നാമിന്റെ വധവുമായി ഉത്തരകൊറിയന്‍ ഭരണകൂടത്തിന് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരന്നു.

 പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തി

പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തി


കിംഗ് ജോങ് നാമിനെ വധിച്ചതില്‍ ഉത്തരകൊറിയയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അമേരിക്ക ഉത്തരകൊറിയ്ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ആയുധങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു അമേരിക്കയുടെ അധിക ഉപരോധം. ഫെബ്രുവരിയിലാണ് അമേരിക്ക ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതെങ്കിലും ഈ ആഴ്ച വരെ ഇത് പുറത്തുവിട്ടിരുന്നില്ല.

 ഉന്നിന്റെ എതിരാളി

ഉന്നിന്റെ എതിരാളി

കിം ജോങ് ഉന്‍ എതിരാളിയായി കണക്കാക്കുന്ന കിം ജോങ് നാം ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കാന്‍ ജപ്പാനില്‍ പ്രവേശിച്ച സമയത്ത് അറസ്റ്റിലായിരുന്നു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജപ്പാനിലേയ്ക്ക് പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്റ്. നാടുകടത്തപ്പെട്ട ആളായിട്ടായിരുന്നു നാം മരണത്തിന് മുമ്പുള്ള ഒരു വര്‍ഷങ്ങളില്‍ ജീവിച്ചത്. കിം ജോങ് ഉന്നിന്റെ ഏകാധിപത്യത്തിന് നാം ഭീഷണിയാണെന്നും കിം ജോങ് ഉന്‍ കണക്കാക്കിയിരുന്നു.

പ്രതികള്‍ സ്ത്രീകള്‍

പ്രതികള്‍ സ്ത്രീകള്‍

കിം ജോങ് നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്തോനേഷ്യക്കാരായ സിതി ഐസ്യാ, ഡോണ്‍ തി ഹുവോങ്ങ് എന്നിവര്‍ നാമിന്റെ മുഖത്ത് വിഎക്സ് സ്പ്രേ ചെയ്യുകയായിരുന്നു. എന്നാല്‍ നാമിന്റെ മരണത്തില്‍ കിം ജോങ് ഉന്‍ ഭരണകൂടത്തെ ഒരിക്കല്‍പ്പോലും മലേഷ്യ കുറ്റപ്പെടുത്തിയിരുന്നില്ല. കൊലപാതക കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളും മലേഷ്യന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. കുറ്റവാളികളായ സ്ത്രീകള്‍ക്ക് ഉത്തരകൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞിരുന്നില്ല.

 ആണവായുധ വിമുക്തം?

ആണവായുധ വിമുക്തം?

ആണവായുധ വിമുക്ത കൊറിയന്‍ ഉപഭൂഖണ്ഡത്തിന് വേണ്ടി അമേരിക്ക നേരിട്ടുള്ള ചർച്ചകള്‍ക്ക് തയ്യാറായാൽ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന വാദ്ഗ്ധാനം ഉത്തരകൊറിയ മുന്നോട്ടുവച്ചിട്ടുണ്ട്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുലരുന്നതിനായി ആണവവിമുക്തമാക്കുന്നതിനായി കരാറില്‍ ഒപ്പുവയ്ക്കാനുള്ള ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയില്‍ അവിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ആണവായുധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാരിലെത്തുന്നതിനായി അമേരിക്ക മുന്‍കയ്യെടുക്കണമെന്നും ഉത്തരകൊറിയ ചൂണ്ടിക്കാണിക്കുന്നു.

‌ ഉത്തരകൊറിയയുടെ ഉപരോധം

‌ ഉത്തരകൊറിയയുടെ ഉപരോധം


കൊറിയന്‍ ഉപഭൂഖണ്ഡത്തിനും ലോകത്തിനും ഭീഷണിയാവുന്ന തരത്തില്‍ ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വര്‍ധിച്ചതോടെയാണ് അമേരിക്കയുടെ സമ്മര്‍ദ്ദത്താല്‍ യുഎന്‍ ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. കൽക്കരി, വസ്ത്രം, ഇരുമ്പ്, ലെഡ്, സീഫുഡ്, ക്രൂഡ് ഓയിൽ‍, സംസ്കരിച്ച പെട്രോളിയം ഉൽപ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയ്ക്ക് യുഎൻ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിലക്കുകള്‍ കാറ്റില്‍പ്പറത്തി ഉത്തരകൊറിയ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, സിറിയ എന്നിവിടങ്ങളിലേയ്ക്ക് നിരോധിത വസ്തുുക്കള്‍ കയറ്റുമതി നടത്തിയിരുന്നുവെന്ന് ഉത്തരകൊറിയ കണ്ടെത്തിയിരുന്നു.

<strong>ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, സര്‍ക്കാര്‍ തിരി‍ഞ്ഞുനോക്കിയില്ലെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ </strong>ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, സര്‍ക്കാര്‍ തിരി‍ഞ്ഞുനോക്കിയില്ലെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

മഞ്ഞുരുകുന്നു... അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തര കൊറിയ; ചർച്ചയ്ക്കിടയിൽ ആണവ പരീക്ഷണങ്ങളില്ല!മഞ്ഞുരുകുന്നു... അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തര കൊറിയ; ചർച്ചയ്ക്കിടയിൽ ആണവ പരീക്ഷണങ്ങളില്ല!

English summary
The United States has determined North Korea used a banned chemical weapon to assassinate the half brother of leader Kim Jong-un in Malaysia last year, with the claim coming just hours after Pyongyang signalled it was willing to give up its nuclear weapons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X