കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന ലോകത്തെ ആശങ്കയിലാഴ്ത്തി പുതിയ മുന്നറിയിപ്പ്. കൊറോണയേക്കാള്‍ മാരകമായ വൈറസ് വ്യാപിക്കാന്‍ സാധ്യത. കോഴിഫാമുകളില്‍ നിന്നാണ് ഈ വൈറസ് വ്യാപിക്കുകയെന്നും ലോക ജനസംഖ്യയുടെ പകുതി പേര്‍ രോഗം ബാധിച്ച് മരിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ പറയുന്നു.

ലോകത്തെ വന്‍ ശക്തികള്‍ പോലും കൊറോണ വൈറസ് വ്യാപനത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുമ്പോഴാണ് പുതിയ വൈറസ് വരുന്നുവെന്ന മുന്നറിയിപ്പ്. മൃഗങ്ങളോടുള്ള മനുഷ്യന്റെ ഇടപഴകലാണ് വൈറസ് വ്യാപനത്തിന് കാരണമെന്നും ഗവേഷകന്‍ പറയുന്നു. മാനവകുലത്തെ ആശങ്കയിലാഴ്ത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഉത്ഭവം ഇവിടെ നിന്ന്

ഉത്ഭവം ഇവിടെ നിന്ന്

കോഴിഫാമുകളില്‍ നിന്നാണ് പുതിയ വൈറസ് വരികയെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. മൈക്കല്‍ ഗ്രിഗര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാവിപത്താകും ഈ വൈറസ് മനുഷ്യകുലത്തിന് വരുത്തി വയ്ക്കുക. കൊറോണ വൈറസിനേക്കാള്‍ക്കാന്‍ വീര്യമേറിയതാകുമിതെന്നും ഡോക്ടര്‍ ഗ്രിഗര്‍ പറയുന്നു.

മൃഗങ്ങളുമായുള്ള ഇടപെടല്‍

മൃഗങ്ങളുമായുള്ള ഇടപെടല്‍

800 കോടിയോളം വരും ലോക ജനസംഖ്യ. ഇതിന്റെ പകുതിയും പുതിയ വൈറസ് കാരണം മരിക്കുമെന്ന ആശങ്കപ്പെടുത്തുന്ന കാര്യവും അദ്ദേഹം വിശദീകരിക്കുന്നു. മനുഷ്യന് വിപത്തുണ്ടാക്കിയ എല്ലാ പകര്‍ച്ച വ്യാധികള്‍ക്കും കാരണം മൃഗങ്ങളുമായുള്ള ഇടപടെലിലെ പാളിച്ചകളാണ്. ഇതിന് അദ്ദേഹം തെളിവും നിരത്തുന്നു.

364000ത്തിലധികം പേരുടെ ജീവന്‍

364000ത്തിലധികം പേരുടെ ജീവന്‍

കൊറോണ വൈറസ് മനുഷ്യനിലേക്ക് വ്യാപിച്ചത് എങ്ങനെ എന്ന കാര്യത്തില്‍ പലവിധ അഭിപ്രായങ്ങളുമുണ്ട്. ഇതില്‍ പ്രബലമായത് വവ്വാലില്‍ നിന്നാണ് എന്നതായിരുന്നു. നേരത്തെ വന്ന നിപ്പ വൈറസും അങ്ങനെ തന്നെ. കൊറോണ വൈറസ് കാരണം ലോകത്ത് ഇതുവരെ 364000ത്തിലധികം പേരാണ് മരിച്ചത്.

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക്

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക്

ഹൗ നോട്ട് ടു ഡൈ, ഹൗ ടു സര്‍വൈവ് എ പാന്‍ഡെമിക് എന്നീ പേരുകളില്‍ ഡോക്ടര്‍ ഗ്രിഗര്‍ രചിച്ച പുസ്തകങ്ങളിലാണ് പുതിയ വൈറസ് മുന്നറിയിപ്പ്. പുതിയ വൈറസ് അതിവേഗത്തില്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കും. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അത് എപ്പോള്‍ എന്ന കാര്യം മാത്രം ആലോചിച്ചാല്‍ മതിയെന്നും ഡോക്ടര്‍ ഗ്രിഗര്‍ പറയുന്നു.

കൊന്നൊടുക്കിയത് 13 ലക്ഷം കോഴികളെ

കൊന്നൊടുക്കിയത് 13 ലക്ഷം കോഴികളെ

കോഴിഫാമുകളില്‍ നിന്നാണ് പുതിയ വൈറസ് വ്യാപിക്കുക എന്ന ഡോക്ടര്‍ ഗ്രിഗറിയുടെ മുന്നറിയിപ്പ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു. കാരണം ഏത് രാജ്യങ്ങളിലും സജീവമാണ് കോഴിഫാമുകളും കോഴി വിഭവങ്ങളും. 1997ല്‍ ഹോങ്കോങില്‍ പക്ഷിപ്പനി വ്യാപിച്ചപ്പോള്‍ കൊന്നൊടുക്കിയത് 13 ലക്ഷം കോഴികളെയാണ്.

ഒരു പരിഹാരം

ഒരു പരിഹാരം

ഹോങ്കോങില്‍ കോഴികളെയും പക്ഷികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോള്‍ എല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ 2003ലും 2009ലും ചൈനയില്‍ പക്ഷിപ്പനി ഭീതി സൃഷ്ടിച്ചു. വലിയ കോഴിഫാമുകളിലെ ഉല്‍പ്പാദം കുറയ്ക്കണം. പകരം ചെറിയ ഫാമുകള്‍ സജീവമാക്കി പ്രശ്‌നം പരിഹരിക്കണം. കൃത്യമായ പരിശോധനയും ആവശ്യമാണെന്നും ഡോക്ടര്‍ ഗ്രിഗറി പറയുന്നു.

കൊറോണ വളരെ നിസാരം

കൊറോണ വളരെ നിസാരം

ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സലാണ്. വലിയ മഹാമാരിക്കു മുമ്പുള്ള സൂചന മാത്രം. മഹാമാരികളുടെ കാറ്റഗറി 2, 3 എന്നിവയില്‍ വരുന്നതാണ് കൊറോണ വൈറസ്. ഇനി വരാനുള്ളത് കാറ്റഗറി അഞ്ചില്‍ പെടുന്ന വൈറസാണ്. ബാധിച്ചാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍ ഗ്രിഗറി പറയുന്നു.

എല്ലാം മൃഗങ്ങളില്‍ നിന്ന്

എല്ലാം മൃഗങ്ങളില്‍ നിന്ന്

മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണ് പല പകര്‍ച്ച വ്യാധികള്‍ക്കും കാരണമായത്. ക്ഷയരോഗത്തിന് കാരണമായ ബാക്ടീരിയ ആടുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് വ്യാപിച്ചത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകങ്ങളില്‍ നിന്നും. കുഷ്ഠ രോഗം മനുഷ്യനിലേക്ക് പടര്‍ന്നത് പോത്തുകളില്‍ നിന്നാണ്.

ലോക വ്യാപനം ഇങ്ങനെ

ലോക വ്യാപനം ഇങ്ങനെ

വില്ലന്‍ ചുമയ്ക്ക് കാരണം പന്നികളില്‍ നിന്ന് വ്യാപിച്ച ബാക്ടീരയ ആണ്. മിക്ക രോഗാണുക്കളും മനുഷ്യനിലേക്ക് നേരിട്ട് വ്യാപിച്ചതല്ല. മനുഷ്യന്റെ യാത്രകള്‍ വൈറസ് വ്യാപനത്തിന് എളുപ്പവഴി ഒരുക്കും. കൊറോണ അങ്ങനെയാണ് ലോകം മൊത്തം വ്യാപിച്ചത്. ഫാമുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൃത്യമായ പരിശോധന നടത്തുകയുമാണ് ഒരു പരിഹാരമെന്നും ഡോക്ടര്‍ ഗ്രിഗറി എഴുതുന്നു.

ഇനിയും പുതിയ വൈറസുകള്‍

ഇനിയും പുതിയ വൈറസുകള്‍

ഇന്‍ഫ്‌ളുവന്‍സ വൈറസ് മനുഷ്യനിലേക്ക് വ്യാപിച്ചത് വളര്‍ത്തുപക്ഷികളില്‍ നിന്നാണ്. കോടിക്കണക്കിന് ആളുകളാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഈ രോഗം ബാധിച്ച് മരിച്ചത്. പക്ഷിപ്പനി വീണ്ടും ലോകത്തിന്റെ പല ഭാഗത്തായി ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ രൂപത്തിലുള്ള വൈറസ് വരികയാണ്. കൊറോണക്ക് ശേഷം ഇനിയും പുതിയ വൈറസുകള്‍ വരുമെന്നും ഗ്രിഗറിയുടെ പുസ്തകത്തില്‍ പറയുന്നു.

വിമര്‍ശിക്കുന്നവരും കുറവല്ല

വിമര്‍ശിക്കുന്നവരും കുറവല്ല

ഗ്രിഗറിയുടെ കണ്ടെത്തലുകളെ വിമര്‍ശിക്കുന്നവരും കുറവല്ല. സസ്യാഹാരത്തിന്റെ വക്താവാണ് ഡോക്ടര്‍ ഗ്രിഗറി എന്ന് വിമര്‍ശകര്‍ പറയുന്നു. മാംസാഹാരം പൂര്‍ണമായും ഇല്ലാതാക്കണമെന്ന് വാദിക്കുന്ന വ്യക്തിയാണിദ്ദേഹമെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. എങ്കിലും പുതിയ സാഹചര്യത്തില്‍ മനുഷ്യന്റെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

English summary
US Scientist Warn, The New virus Which May Found In Chicken Farms are More Dangerous than Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X