• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയിൽ പുതിയ താവളങ്ങൾക്ക് സാധ്യത തേടി യുഎസ്; ഇറാൻ സംഘർഷങ്ങൾക്കിടെ

റിയാദ്; സൗദി അറേബ്യയിൽ ചെങ്കടൽ തുറമുഖവും രണ്ട് വ്യോമമേഖലകളും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് യുഎസ് സൈന്യം.സൗദിയിലെ എണ്ണ പൈപ്പ്ലൈനുകളുടെ നിർണായക ടെർമിനലായ യാൻബുവിലെ തുറമുഖത്തുനിന്ന് ഇതിനോടകം തന്നെ ചരക്ക് കയറ്റി അയക്കുന്ന സാധ്യകൾ പരീക്ഷിച്ചതായും യുഎസ് സൈന്യം വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള താവളങ്ങളാണ് സൗദി തേടുന്നത്. അതേസമയം ഇറാനുമായുള്ള പിരിമുറുക്കങ്ങൾക്കിടയിലാണ് യുഎസിന്റെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.

യെമനിലെ ഇറാൻ പിന്തുണയോടെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിലൂടെയുള്ള തബൂക്കിലെയും തായിഫിലെയും വ്യോമ താവളങ്ങൾക്കൊപ്പം യാൻബുവ കൂടി ഉപയോഗിക്കുന്നത് അമേരിക്കൻ സൈന്യത്തിന് നിർണായക ജലപാതയിലൂടെ കൂടുതൽ സാധ്യതകൾ നൽകുമെന്ന് യുഎസ് സൈന്യം പറയുന്നു. വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കു്നന പശ്ചാത്തലത്തിൽ കൂടിയാണ് തിരുമാനം എന്നതും ശ്രദ്ധേയമാണ്.

2019 സെപ്റ്റംബറിൽ സൗദി എണ്ണ വ്യവസായത്തിന്റെ ഹൃദയഭാഗത്ത് നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ തന്നെ സൈറ്റുകളുടെ വിലയിരുത്തൽ ആരംഭിച്ചിരുന്നതായി സെൻട്രൽ കമാൻഡ് വക്താവ് യുഎസ് നേവി ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു.

അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകൾക്ക് നേരെയാണ് അന്ന് ആക്രമണമുണ്ടായത്.ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിന് നേരെയായിരുന്നു ആക്രമണം. തുടർന്ന് എണ്ണ ഉത്പാദനം ഇവിടെ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരാൻ കാരണമായിരുന്നു.ആക്രമണത്തിനെതിരെ ഇറാനെതിരെ യുഎസും സൗദിയും രംഗത്തെത്തിയെങ്കിലും ഇറാൻ ഇത് നിഷേധിച്ചിരുന്നു.

ഇറാനിനെ സംബന്ധിച്ചെടുത്തോളം യുഎസിന്റെ പുതിയ നീക്കം ആശങ്കപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് ഇറാൻ ആണവ കരാറിൽ നിന്നുള്ള യുഎസ് ഭരണകുടത്തിന്റെ ഏകപക്ഷീയമായ പിൻമാറ്റത്തോടെ ഇരു രാജ്യങ്ങളും തമ്മിലുളഅള ബന്ധം വഷളായിരിക്കെ.

റിയാദില്‍ സ്‌ഫോടനമുണ്ടായെന്ന് എഎഫ്പി റിപ്പോര്‍ട്ട്; പിന്നില്‍ യമനിലെ ഹൂത്തികളെന്ന് സംശയം

ഇസ്രായേലില്‍ യുഎഇ എംബസി തുറക്കുന്നു; യുഎഇയില്‍ ഇസ്രായേല്‍ എംബസിയും

English summary
US seeks new bases in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X