കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കും

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ ഗള്‍ഫ് മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇറാന്റെ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്ത് ഇന്ധനം ലേലം ചെയ്തു. വെനസ്വേലയിലേക്ക് അയച്ച ഇറാന്റെ എണ്ണയാണ് അമേരിക്കന്‍ സൈന്യം കഴിഞ്ഞ ആഗസ്റ്റില്‍ പിടിച്ചെടുത്തത്. ഇത് ലേലം ചെയ്തവെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ നിയമ വകുപ്പ് അറിയിച്ചു. 400 ലക്ഷം ഡോളറിനാണ് ലേലം ചെയ്തത്. ഈ പണം ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് മാറ്റും.

h

ഇറാനെതിരെയും വെനസ്വേലക്കെതിരെയും അമേരിക്കന്‍ ഉപരോധം നിലവിലുണ്ട്. വിദേശരാജ്യങ്ങള്‍ക്ക് ഇറാന്റെ എണ്ണ വില്‍ക്കുന്നത് അമേരിക്ക തടയുകയാണ്. ഇറാന്റെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. ഇത്തരം വരുമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ അമേരിക്കക്കും മേഖലിലെ അമേരിക്കയുടെ സൗഹൃദരാജ്യങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം. തുടര്‍ന്നാണ് അമേരിക്ക കഴിഞ്ഞ ആഗസ്റ്റില്‍ എണ്ണ പിടിച്ചെടുത്തത്. പതാകയില്ലാത്ത എണ്ണടാങ്കറാണ് പിടിച്ചിരുന്നത്. സാധാരണ പതാക നോക്കിയാണ് ഏത് രാജ്യത്തിന്റെ കപ്പലാണ് എന്ന് മനസിലാക്കുക.

കങ്കണയെ നേരിട്ട നടി ഊര്‍മിള നിയമസഭയിലേക്ക്; ശിവസേന നോമിനേറ്റ് ചെയ്യും, ബിജെപി വിട്ട ഖഡ്‌സെയുംകങ്കണയെ നേരിട്ട നടി ഊര്‍മിള നിയമസഭയിലേക്ക്; ശിവസേന നോമിനേറ്റ് ചെയ്യും, ബിജെപി വിട്ട ഖഡ്‌സെയും

അതേസമയം, കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം ഫെബ്രുവരിയിലുമായി രണ്ട് കപ്പലുകള്‍ വേറെയും അമേരിക്കന്‍ സൈന്യം അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. രണ്ടിലും നിറയെ ആയുധങ്ങളാണുണ്ടായിരുന്നത് എന്ന് അമേരിക്ക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുകയാണ് എന്ന് അമേരിക്കന്‍ നിയമ വകുപ്പ് അറിയിച്ചു. യമനിലെ ഹൂത്തി വിമതര്‍ക്ക് വേണ്ടി ഇറാന്‍ ആയുധങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ വാദം. ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്യുന്നു.

മക്ക ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ബാരിക്കേഡുകളും വാതിലും തകര്‍ന്നു, കുതിച്ചെത്തി സൈനികര്‍മക്ക ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ബാരിക്കേഡുകളും വാതിലും തകര്‍ന്നു, കുതിച്ചെത്തി സൈനികര്‍

Recommended Video

cmsvideo
America and India joining hands against china | Oneindia Malayalam

ഇറാനെതിരെ അമേരിക്കന്‍ ഉപരോധം തുടരുകയാണ്. ഇറാനുമായി ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ പിന്‍മാറിയിരുന്നു. ശേഷമാണ് അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങല്‍ ഇതിനെ അനുകൂലിക്കുന്നില്ല. എണ്ണ വില്‍പ്പനയിലൂടെ സമ്പാദിക്കുന്ന പണം ഇറാന്‍ മറ്റു രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്നും സൈനിക ശക്തി വര്‍ധിപ്പിക്കുന്നു എന്നുമാണ് അമേരിക്കയുടെ ആരോപണം.

കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുലകേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല

English summary
US sells seized Iranian fuel worth of 40 Million Dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X