കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ നടപടികള്‍ക്ക് തുടക്കമിട്ട് യുഎസ് സെനറ്റ്, അമേരിക്കൻ ചരിത്രത്തിലാദ്യം
വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ നടപടികള്‍ക്ക് തുടക്കമിട്ട് യുഎസ് സെനറ്റ്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡണ്ട് കസേരയില്‍ ഇരുന്ന ഒരാള്‍ പദവി ഒഴിഞ്ഞതിന് ശേഷം ഇംപീച്ച്മെന്റ് വിചാരണയ്ക്ക് വിധേയമാകുന്നത്. പ്രതിനിധി സഭ രണ്ട് തവണ ഇംപീച്ച് ചെയ്ത ആദ്യത്തെ അമേരിക്കന്‍ പ്രസിഡണ്ട് എന്ന റെക്കോര്‍ഡ് കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് തന്റെ പേരില്‍ കുറിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റതിന് പിന്നാലെ ജനുവരി 6ന് യുഎസ് ക്യാപിറ്റോളില്‍ അരങ്ങേറിയ കലാപത്തിന്റെ പേരിലാണ് ട്രംപ് വിചാരണ ചെയ്യപ്പെടുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പ്രേരണ നല്കി എന്നാണ് ട്രംപിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ട്രംപ് കുറ്റക്കാരനാണോ എന്ന് നിശ്ചയിക്കുന്നതിന് വേണ്ടിയാണ് സെനറ്റിലെ വിചാരണ.