കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു: ഇന്ത്യക്കെതിരെ യുഎസ് സെനറ്റര്‍, ഇന്ത്യയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് യുഎസ് സെനറ്റര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍ ക്രിസ് വാന്‍ ഹോളനാണ് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി താഴ് വര സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്നാണ് ഹോളന്‍റെ വാദം. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് സെനറ്റര്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ച വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ശരിയായ സമയം ഇതല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചെന്നും അദ്ദേഹം പറയുന്നു.

കുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെകുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. പാകിസ്താനും ചൈനയും ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അമേരിക്കയും ബ്രിട്ടനും സൗദിയും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യന്‍ നിലപാടിനെയാണ് പിന്തുണച്ചത്.

 അനുമതി നിഷേധിച്ചു

അനുമതി നിഷേധിച്ചു

സന്ദര്‍ശനത്തിന്റെ ലക്ഷ്യം കശ്മീര്‍ കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. എന്നാല്‍ കശ്മീരില്‍ എന്ത് സംഭവിക്കുന്നുവെന്ന് കാണരുതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം. ഇപ്പോഴും കശ്മീരില്‍ ആശയവിനിമയത്തിന് നിയന്ത്രണം തുടരുകയാണെന്നും യുഎസ് സെനറ്റര്‍ പറയുന്നു. നിങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സംസ്ഥാനത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ഭയക്കേണ്ടതില്ലെന്നും സെനറ്ററെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികരിക്കാതെ ഇന്ത്യ...

പ്രതികരിക്കാതെ ഇന്ത്യ...

ലോകത്തിലെ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും മൂല്യങ്ങളെക്കുറിച്ചും സുതാര്യതയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ്. സെനറ്ററെ ഉദ്ധരിച്ച് യുഎസ് ദിനപത്രം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹോളെന്‍സിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 ഇന്ത്യയ്ക്ക് മുമ്പില്‍ വെച്ചത്...

ഇന്ത്യയ്ക്ക് മുമ്പില്‍ വെച്ചത്...


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് സെനറ്റ് കമ്മറ്റി ഓണ്‍ ഫോറിന്‍ റിലേഷന്‍സ് ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഭേദഗതി ബില്‍ അവതരിപ്പിച്ചത്. പ്രസ്തുുത ഭേദഗതി നിര്‍ദേശിച്ചത് ഹോളനായിരുന്നു. ഇന്ത്യ- യുഎസ് ബന്ധം ഉയര്‍ത്തിക്കാണിച്ച ഹോളന്‍ കശ്മീരിലെ പ്രതിസന്ധിയെക്കുറിച്ചും ആവശ്യമായ മാനുഷിക പരിഗണനയെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്നും വീട്ടുതടങ്കലില്‍ വെച്ചിട്ടുള്ളവരെ മോചിപ്പിക്കണമെന്നും ഇന്ത്യയുടെ ആവശ്യപ്പെട്ടിരുന്നു.

 വീട്ടുതടങ്കലും നിയന്ത്രണവും

വീട്ടുതടങ്കലും നിയന്ത്രണവും


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് സെപ്തംബര്‍ നാലിന് താഴ് വരയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ വിചേദിച്ചത്. എന്നാല്‍ 60 ദിവസങ്ങള്‍ പിന്നിടുമ്പോഴും കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളില്‍ കുറച്ച് പേരെ മാത്രമേ ഇതിനകം മോചിപ്പിച്ചിട്ടുള്ളൂ. അവശേഷിക്കുന്നവര്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്. ഇവരില്‍ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഉള്‍പ്പെടുന്നുണ്ട്.

English summary
US senator denied permission to visit Kashmir, says transparency crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X