കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്രയും പെട്ടെന്ന് അത് പൂട്ടിക്കെട്ടിക്കോ... ചൈനയെ വിരട്ടി അമേരിക്ക, കളി നയതന്ത്ര തലത്തില്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ വീണും വെടിപൊട്ടിച്ച് അമേരിക്ക. വെറ്റ് മാര്‍ക്കറ്റുകള്‍ എത്രയും പെട്ടെന്ന് പൂട്ടിക്കെട്ടണമെന്നാണ് ആവശ്യം. നേരത്തെ അമേരിക്കന്‍ ഡോക്ടര്‍മാരായിരുന്നു ഇക്കാര്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ യുഎസ്സിലെ രാഷ്ട്രീയക്കാര്‍ തന്നെ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ലോകത്തെ ഭീകരമായി ബാധിക്കുന്ന മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെല്ലാം ഇവിടെ നിന്നാണ് വരുന്നതെന്ന് യുഎസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ അടക്കം ചൈന വെറ്റ് മാര്‍ക്കറ്റുകള്‍ തുറന്നിരുന്നു. എന്നാല്‍ ചില നിബന്ധനകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വന്യമൃഗങ്ങളില്‍ പലതും ഇപ്പോള്‍ മാംസത്തിന്റെ പട്ടികയില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ട്.

1

നായകളെ വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തിലാണ് ചൈന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ ഭക്ഷണത്തിനായി കൊല്ലാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. അതേസമയം വളരെയധികം വൃത്തിയുള്ളതാണ് വെറ്റ് മാര്‍ക്കറ്റുകള്‍ എന്നാണ് ചൈനയുടെ നിലപാട്. ഇതുവരെ അവ പൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഷെഹ്‌സെന്‍ നഗരം മാത്രമാണ് ഇതുവരെ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടിയത്. ചൈനയിലെ പല നഗരങ്ങളുടെയും സമ്പദ് വ്യവസ്ഥ വളര്‍ന്ന് വന്നത് വെറ്റ് മാര്‍ക്കറ്റിലൂടെയാണ്. നിരവധി പേരുടെ തൊഴിലും ഈ മേഖലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അമേരിക്ക സമ്മര്‍ദം ചെലുത്തിയാലും ചൈന ഇവ പൂട്ടാന്‍ ഒരുക്കമല്ല. അത് വളര്‍ച്ചയെ തന്നെ പിന്നോട്ടടിക്കുമെന്ന് ചൈനയ്ക്ക് അറിയാം.

ചൈനീസ് ഭരണകൂടത്തിന് വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് യുഎസ് അധികൃതര്‍ കത്തെഴുതിയിരിക്കുകയാണ്. നയതന്ത്ര തലത്തില്‍ സമ്മര്‍ദം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. യുഎസ്സിലെ സെനറ്റര്‍മാര്‍ തന്നെ രംഗത്ത് വന്നത് കൊണ്ട് ട്രംപ് ഭരണകൂടം ഇതിനെ ഗൗരവമായി കാണേണ്ടി വരും. വൈറ്റ് ഹൗസ് ഡോക്ടറായ ആന്റണി ഫൗസി ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നത് അദ്ഭുതമാണെന്ന് പറഞ്ഞിരുന്നു. ഇവയില്‍ നിന്ന് രോഗം ഇനിയും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സെനറ്റര്‍മാര്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടത്. യുഎസ്സിലെ ചൈനീസ് അംബാസിഡര്‍ ചുയി തിയാന്‍കൈക്കാണ് കത്തയച്ചത്.

Recommended Video

cmsvideo
കൊറോണ ചൈന കൃത്രിമമായി ഉണ്ടാക്കിയത് | Oneindia Malayalam

ചൈനീസ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത് വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ്. അനധികൃതമായി വില്‍പ്പന നടത്തുന്ന വന്യമൃഗങ്ങളില്‍ നിന്നാണ് കൊറോണ പടര്‍ന്നിരിക്കുന്നത്. ലോകത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം ചൈനീസ് വെറ്റ് മാര്‍ക്കറ്റുകളാണ്. ചൈനീസ് ജനതയെയും ആഗോള രാജ്യങ്ങളെയും രക്ഷിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് അവ പൂട്ടണം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും സെനറ്റര്‍മാര്‍ പറയുന്നു. 11 സെനറ്റര്‍മാരാണ് കത്തയച്ചത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മിറ്റ് റോമ്‌നി, ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂന്‍സ് എന്നീ പ്രമുഖരും ഇതിലുണ്ട്.

English summary
us senators asks china to close all wet markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X