Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് മേഖലയിലേക്ക് വീണ്ടും ബി 52 ബോംബർ വിമാനങ്ങൾ അയച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ; ഗൾഫ് മേഖലയിലേക്ക് പുതുതായി ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ച യുഎസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ.ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് സൈനിക ബജറ്റ് ചെലവഴിക്കുന്നതിന് പകരം അമേരിക്ക തങ്ങളുടെ പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിനായി തുക വിനിയോഗിക്കൂവെന്ന് ഇറാൻ വ്യക്തമാക്കി.

iran and us

രണ്ട് ബി 52 ബോംബർ വിമാനങ്ങളാണ് യുഎസ് പുതുതായി വിന്യസിച്ചത്.ഇസ്രായേൽ വ്യോമാതിർത്തിയിലൂടെയായിരുന്നു വിമാനങ്ങൾ അയച്ചത്. ഇതോടെ രണ്ടു മാസത്തിനുള്ളിൽ അമേരിക്ക ഗൾഫിലേക്ക് അയക്കുന്ന ബോംബർ വിമാനങ്ങളുടെ എണ്ണം അഞ്ചായി.അതേസമയം ബി -52 ദൗത്യത്തെ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഞായറാഴ്ച അപലപിച്ചു,.ഈ നടപടി ടെഹ്‌റാനെ ഭയപ്പെടുത്താനുള്ള ശ്രമമാണെങ്കിൽ, യുഎസ് തങ്ങളുടെ കോടിക്കണക്കിന് വരുന്ന സൈനിക ബജറ്റ് നികുതിദായകരുടെ ആരോഗ്യത്തിനായി ചെലവഴിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 200 വർഷമായി ഇറാൻ ഒരു യുദ്ധത്തിനും തുടക്കം കുറിച്ചിട്ടില്ല. എന്നാൽ രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾക്ക് മുതിർന്നാൽ ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ ഇറാൻ മടിക്കില്ലെന്നും സരീഫ് ട്വീറ്റ് ചെയ്തു.
ന്യൂക്ലിയർ ബോംബുകൾ ഉൾപ്പെടെ 32,000 കിലോഗ്രാം ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് യുഎസ് വിന്യസിച്ചത്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കരയിലേയും കടയിലേയും ആക്രമണം ലക്ഷ്യമിട്ട് ദീർഘദൂര മിസൈലുംകളും ഡ്രോറണുകളും പരീക്ഷിരുന്നു. കഴിഞ്ഞ വർഷം ബാഗ്ദാദിൽ ട്രംപ് ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ വാർഷിക വേളയിലായിരുന്നു ഇറാൻ സൈനിക പരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു യുഎസ് നടപടി.

അധികാരമൊഴിയുന്ന യു‌എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിൽ ഇറാനെതിരെ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ . അതേസമയം ഇറാനുമായി ഒരു യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മേഖലയുടെ സുരക്ഷ ഉറപ്പാക്കാനാണ് സൈനിക വിന്യാസം എന്നുമാണ് ട്രംപ് ഭരണകുടത്തിന്റെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+