കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...

Google Oneindia Malayalam News

റിയാദ്/വാഷിങ്ടണ്‍: ആരെയും ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്തയാണ് സൗദി അറേബ്യ-അമേരിക്ക രാജ്യങ്ങളുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ അയക്കുന്ന രാജ്യം സൗദിയാണ്. എന്നാല്‍ പുതിയ രേഖകള്‍ പ്രകാരം സൗദി അറേബ്യയിലേക്ക് അമേരിക്കയില്‍ നിന്ന് അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നു എന്നാണ്.

Recommended Video

cmsvideo
America exports crude oil to saudi arabia | Oneindia Malayalam

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത് എന്തിനാണ്? സൗദിയില്‍ എണ്ണ ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കുന്നില്ലേ... വാര്‍ത്തയിലെ പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ....

എണ്ണയില്‍ രണ്ട് പക്ഷം

എണ്ണയില്‍ രണ്ട് പക്ഷം

എണ്ണ ഉല്‍പ്പാദക രംഗത്ത് രണ്ട് പക്ഷമാണ് ലോകത്തുള്ളത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെക് ഒന്ന്. മറ്റൊന്ന് ഈ കൂട്ടായ്മയില്‍ അംഗമല്ലാത്ത രാജ്യങ്ങളാണ്. ഒപെകിലെ പ്രധാന രാജ്യമാണ് സൗദി. അല്ലാത്ത രാജ്യങ്ങളിലെ പ്രധാനി റഷ്യയാണ്. ഇതുകൂടാതെ എണ്ണ ഇടപാടില്‍ ലോകത്തെ പ്രധാന ശക്തിയാണ് അമേരിക്ക.

സൗദിക്ക് തിരിച്ചടി

സൗദിക്ക് തിരിച്ചടി

അടുത്തിടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇത് കൂടുതലും തിരിച്ചടിയായത് സൗദിക്കാണ്. കാരണം സൗദി അറേബ്യയുടെ പ്രധാന വരുമാനമാര്‍ഗമാണ് എണ്ണ. മറ്റു രാജ്യങ്ങള്‍ക്ക് വരുമാനര്‍ഗങ്ങള്‍ വേറെയുമുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിക്ക് കൂടുതല്‍ തിരിച്ചടി നേരിട്ടത്.

സൗദി റഷ്യ പോര്

സൗദി റഷ്യ പോര്

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോരിന് ഈ സംഭവം വഴിവച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരിഹാരം കാണാന്‍ ഇടപെട്ടു. ഒടുവില്‍ ഉല്‍പ്പാദനം കുറയ്ക്കാനും എണ്ണവില ഇടിയുന്നത് തടയാനും സൗദിയും റഷ്യയും ധാരണയിലെത്തി. ഇതിന് പിന്നാലെയാണ് പുതിയ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

സൗദിയിലേക്ക് എണ്ണ എത്തുന്നു

സൗദിയിലേക്ക് എണ്ണ എത്തുന്നു

അമേരിക്കയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയുടെ രേഖകളിലാണ് ഇക്കാര്യമുള്ളത്. ജൂണിലാണ് അമേരിക്കയില്‍ നിന്ന് സൗദിയിലേക്ക് എണ്ണ കപ്പലുകള്‍ എത്തിയത്.

2015ന് ശേഷം ആദ്യം

2015ന് ശേഷം ആദ്യം

2015 വരെ അമേരിക്കയില്‍ എണ്ണ കയറ്റുമതിക്ക് നിരോധനം നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് നിരോധനം നീക്കി. ഇതിന് ശേഷം ആദ്യമായിട്ടാണ് സൗദിയിലേക്ക് അമേരിക്ക എണ്ണ കയറ്റുമതി ചെയ്തുവെന്ന രേഖകള്‍ വരുന്നത്.

550000 ബാരല്‍ എണ്ണ

550000 ബാരല്‍ എണ്ണ

ജൂണില്‍ 550000 ബാരല്‍ എണ്ണയാണ് സൗദിയിലേക്ക് അമേരിക്കയില്‍ നിന്ന് എത്തിയിരിക്കുന്നത് എന്ന് യുഎസ് സെന്‍സസ് ഡാറ്റ പറയുന്നു. 2002ലും സമാനമായമായ വിവരം യുഎസ് സെന്‍സസ് ഡാറ്റ പുറത്തുവിട്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ സൗദിയിലേക്ക് എണ്ണ കയറ്റുമതി ചെയ്തതിന് രേഖകള്‍ ഇല്ല.

വ്യാപാരികളുടെ അഭിപ്രായം

വ്യാപാരികളുടെ അഭിപ്രായം

അതേസമയം, അമേരിക്കയില്‍ നിന്ന് കയറ്റുമതി ചെയ്ത എണ്ണ സൗദിയിലേക്ക് ആയിരിക്കില്ലെന്നും സൗദി വഴി മറ്റേതെങ്കിലും രാജ്യത്തേക്കായിരിക്കുമെന്നും വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. കപ്പല്‍ യാത്ര നിരീക്ഷിച്ചാണ് യുഎസ് സെന്‍സസ് ഡാറ്റയുടെ രേഖകള്‍. അതേസമയം, റഫിനിറ്റീവ് ഐകണ്‍ കപ്പല്‍ ട്രാക്കിങ് ഡാറ്റയില്‍ സൗദിയിലേക്ക് എണ്ണ എത്തിയതായി കാണിക്കുന്നില്ല.

അമേരിക്കക്ക് എണ്ണ കൂടുതല്‍ ലഭിക്കുന്നത്...

അമേരിക്കക്ക് എണ്ണ കൂടുതല്‍ ലഭിക്കുന്നത്...

അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. മെയ് മാസത്തില്‍ 12 ലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും സൗദി അമേരിക്കയിലേക്ക് അയച്ചിരിക്കുന്നത്. പിന്നീടാണ് ആഗോളതലത്തില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദിയും മറ്റു രാജ്യങ്ങളും തീരുമാനിച്ചത്. അതുകൊണ്ടുതന്നെ വ്യാപാരികളുടെ അഭിപ്രായം ശരിയാകാനാണ് സാധ്യത.

ആരാണ് മനോജ് സിന്‍ഹ? മോദിയുടെയും ഷായുടെയും അടുപ്പക്കാരന്‍... കശ്മീരില്‍ രാഷ്ട്രീയ ചുവട്ആരാണ് മനോജ് സിന്‍ഹ? മോദിയുടെയും ഷായുടെയും അടുപ്പക്കാരന്‍... കശ്മീരില്‍ രാഷ്ട്രീയ ചുവട്

കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കികോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി

English summary
US Sends Shipment Of Crude To Saudi Arabia- US Census Bureau data shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X