കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ വട്ടമിട്ടുപറന്ന് യുഎസ് ബോംബര്‍ വിമാനങ്ങള്‍, ഉന്നിനുള്ള താക്കീത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ വട്ടമിട്ട് പറന്ന് യുഎസ് സൂപ്പര്‍സോണിക് ബോംബര്‍ വിമാനങ്ങള്‍. ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന്‍റെ ഭാഗമായാണ് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കുന്നതിന്‍റെ മുന്നോടിയായാണ് നീക്കമെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കി.

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം മൂലം കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസി‍ഡന്‍റ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്. യുദ്ധ ഭീഷണി മുഴക്കി നില്‍ക്കുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ നീക്കത്തിന് വെളിച്ചം വീശുന്നതാണ് ട്രംപിന്‍റെ ദക്ഷിണ കൊറിയ സന്ദര്‍ശനം. ഉത്തരകൊറിയ ഏഴാമത്തെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ബോംബര്‍ വിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നത്.

 ഗുവാമില്‍ നിന്ന് പറന്നുയര്‍ന്നു

ഗുവാമില്‍ നിന്ന് പറന്നുയര്‍ന്നു

ഗുവാമിലെ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് ബി 1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളാണ് വെള്ളിയാഴ്ച കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ വട്ടമിട്ട് പറന്നത്. ജപ്പാന് പശ്ചിമ ദിശയില്‍ വച്ച് ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് ഫൈറ്റര്‍ വിമാനങ്ങളും ചേര്‍ന്നുവെന്ന് യു​എസ് പസഫിക് എയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 അപലപിച്ച് കൊറിയ

അപലപിച്ച് കൊറിയ

അമേരിക്കയുടേയും ജപ്പാന്‍റെയും ലാന്‍സര്‍ ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ പറന്നുയര്‍ന്ന സംഭവത്തില്‍ അപലപിച്ച് രംഗത്തെത്തിയ ഉത്തരകൊറിയ ബ്ലാക്ക് മെയില്‍ തന്ത്രമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും പ്രതികരിച്ചു. ഗുവാമില്‍ നിന്ന് പറന്നുയര്‍ന്ന ബോംബര്‍ വിമാനങ്ങള്‍ തിരികെ ഗുവാമില്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു.

 സൈനികാഭ്യാസം

സൈനികാഭ്യാസം

നേരത്തെ ഒക്ടോബര്‍ പത്തിന് ജപ്പാന്‍- ദക്ഷിണ കൊറിയ- യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടെയും ചരിത്രത്തില്‍ ആദ്യമായി രാത്രിയില്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നിരുന്നു.

 ഏഴാമത്തെ അടവ്

ഏഴാമത്തെ അടവ്

ഉത്തരകൊറിയ ഏഴാമത്തെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്യോഗ്യാങ്ങിലെ മിസൈല്‍ ഗവേഷണ കേന്ദ്രത്തിലേയ്ക്ക് അടുത്തിടെ ധാരാളം വാഹനങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നതാണ് സംശയം ജനിപ്പിച്ചിട്ടുള്ളത്.

 അമേരിക്കയ്ക്കും ട്രംപിനും

അമേരിക്കയ്ക്കും ട്രംപിനും

കഴിഞ്ഞ ജൂലൈയിലാണ് വിലക്കുകളെയും താക്കീതുകളെയു തൃണവല്‍ക്കരിച്ചുകൊണ്ട് ഉത്തരകൊറിയ രണ്ട് ആയുധ പരീക്ഷണങ്ങള്‍ നടത്തിയത്. രണ്ട് ഭൂഖണ്ഡാന്ധര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. അമേരിക്കയ്ക്കുള്ള സമ്മാനങ്ങള്‍ വരുന്നുണ്ടെന്നും കാത്തിരിക്കൂവെന്നുമുള്ള പ്രസ്താവനകശ‍ക്കിടെയായിരുന്നു കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലുള്ള മിസൈല്‍ പരീക്ഷണങ്ങള്‍.

ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം

ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം

ജപ്പാന്‍, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നവംബര്‍ ആറിനാണ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുക. ഉത്തരകൊറിയ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കിമ്മിന് ട്രംപ് ശക്തമായ മറുപടി നല്‍കുമെന്നുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

English summary
US bombers overflew the Korean peninsula as part of an exercise with Japanese and South Korean warplanes, the US Air Force said, days before President Donald Trump arrives in the region for a trip set to be dominated by the nuclear-armed North.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X