കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 കൊലപാതകങ്ങള്‍... എണ്ണമറ്റ ബലാത്സംഗങ്ങള്‍, യുഎസ്സില്‍ സീരിയല്‍ കില്ലര്‍ ബൂഗിമാന് സംഭവിച്ചത്!!

Google Oneindia Malayalam News

കാലിഫോര്‍ണിയ: അമേരിക്കയില്‍ വര്‍ഷങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബൂഗിമാന്‍ പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചെലോയ്ക്ക് ജീവപര്യന്തം. ഇയാള്‍ കാലിഫോര്‍ണിയയിലെ മുന്‍ പോലീസ് ഓഫീസറാണ്. ഇയാള്‍ ഇരട്ട വ്യക്തിത്വവുമായി ദീര്‍ഘകാലം കാലിഫോര്‍ണിയയിലെ തെരുവില്‍ ഭീതി പടര്‍ത്തിയിരുന്നു. 13 പേരെയാണ് ഇയാള്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ എന്നാണ് ഡി ആഞ്ചെലോ അറിയപ്പെട്ടിരുന്നത്. 1970-80 കാലഘട്ടത്തിലാണ് ഇയാളുടെ കൊലപാതകങ്ങള്‍ മുഴുവന്‍ അരങ്ങേറിയത്.

1

അതിസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാളുടെ കേസുകള്‍ മുമ്പ് പോലീസ് കണ്ടെത്തിയത്. അതേസമയം പ്രതിക്ക് പരോളിന് അവകാശമുണ്ടായിരിക്കില്ലെന്ന് സാക്രമെന്റോ കൗണ്ടി ജഡ്ജി വിധിയില്‍ പറഞ്ഞു. പ്രതിയുടെ ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്തരമൊരു വിധി ജഡ്ജി നടത്തിയത്. അതേസമയം ശിക്ഷ വിധിക്കുമ്പോള്‍ ഒരിക്കല്‍ പോലും വൈകാരിക ഭാവങ്ങള്‍ ഇയാള്‍ക്കില്ലായിരുന്നു. രണ്ട് മണിക്കൂറോളം നേരത്തെ വിചാരണ നടപടികള്‍ കുലുക്കം പോലുമില്ലായിരുന്നു ഡി ആഞ്ചെലോയ്ക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിചാരണ നടത്തിയത്.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam

ആഞ്ചെലോയ്ക്ക് സംസാരിക്കാനുള്ള സമയം കോടതി അനുവദിച്ചിരുന്നു. പതിയെ മാസ്‌ക് ഊരികൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. തന്റെ കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവരോടും അവരുടെ ബന്ധുക്കളോടും താന്‍ മാപ്പുപറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വേദനിപ്പിച്ചവരോടും മാപ്പുപറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാപ്പുപറച്ചില്‍ സത്യസന്ധമല്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. നേരത്തെ ആഞ്ചെലൊ താന്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിരുന്നു. 13 കൊലപാതകങ്ങളും 13 ബലാത്സംഗങ്ങളുമാണ് ബൂഗിമാന്‍ എന്ന പരമ്പര കൊലയാളി നടത്തിയത്.

1975നും 1986നും ഇടയിലാണ് ഇത്രയും കുറ്റകൃത്യങ്ങള്‍ ഡി ആഞ്ചലോ നടത്തിയത്. നേരത്തെ പ്രോസിക്യൂട്ടര്‍മാരുമായി ഉണ്ടായ ചര്‍ച്ചയിലാണ് വധശിക്ഷ വേണ്ടെന്ന് തീരുമാനമുണ്ടായത്. 11 കൗണ്ടികളിലായി 120 വീടുകളില്‍ ഇയാള്‍ അതിക്രമിച്ച് കയറി ബലാത്സംഗങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി പേരെ ഇത്തരത്തില്‍ വധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ തലസ്ഥാന നഗരിയായ സാക്രമെന്റോയിലാണ് ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത്. ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ ആരാണെന്ന കാര്യത്തില്‍ വര്‍ഷങ്ങളോളം ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. 2018ലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഡിഎന്‍എ പരിശോധനകളാണ് ഒടുവില്‍ കുറ്റക്കാരനെ കണ്ടെത്താന്‍ സഹായിച്ചത്.

English summary
us serial killer who committ 13 murders gets life sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X