കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്ക പാകിസ്താന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നു... അപ്പോള്‍ ഇന്ത്യ?

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിയ്ക്കയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. എല്ലാക്കാലത്തും ഇന്ത്യയേക്കാള്‍ അമേരിയ്ക്ക ബന്ധം പുലര്‍ത്തിയിരുന്നത് പാകിസ്താനോട് തന്നെ ആയിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം അമേരിയ്ക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അവകാശവാദം. പക്ഷേ പാകിസ്താനുമായുള്ള അവരുടെ ബാന്ധവം അതുകൊണ്ടൊന്നും അവസാനിയ്ക്കുന്നില്ല.

Obama

പാകിസ്താന് പുതിയതായി യുദ്ധവിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങുകയാണ് അമേരിയ്ക്ക. എഫ്-16 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് വില്‍ക്കുന്നത്. ഇത്തരത്തില്‍ എട്ട് വിമാനങ്ങള്‍ വില്‍ക്കാനാണ് നീക്കം.

അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ് ഇതിന് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു ഉറപ്പും ഇല്ല. പാകിസ്താന് നല്‍കുന്ന യുദ്ധ വിമാനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിയ്ക്കപ്പെടുമെന്ന് ചില കോണ്‍ഗ്രസ് അംഗങ്ങളെങ്കിലും ഭയപ്പെടുന്നുണ്ട്.

English summary
The Obama administration is preparing to sell eight new F-16 fighter jets to Pakistan, senior US officials said, an overture intended to bolster a tenuous partnership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X