Get Updates
Get notified of breaking news, exclusive insights, and must-see stories!

us shooting:അമേരിക്കയില്‍ ഗുരുദ്വാരയില്‍ വെടിവെയ്പ്പ്, രണ്ട് പേർക്ക് പരിക്ക്, അന്വേഷണം തുടങ്ങി

ന്യൂയോർക്ക്: അമേരിക്കയിലെ ഗുരുദ്വാരയില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് രണ്ടരയോടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാര സാക്രമെന്റോ സിഖ് സൊസൈറ്റിയിലാണ് ആക്രമണം നടന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് വിദ്വേഷ കുറ്റകൃത്യവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

അക്രമത്തില്‍ പരിക്കേറ്റ രണ്ട് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. "കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർ പരസ്പരം വെടിയുതിർത്തു. അക്രമത്തില്‍ പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. വെടിവയ്പ്പ് ഒരു വിദ്വേഷ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ല, പരസ്പരം അറിയാവുന്ന രണ്ട് പുരുഷന്മാർ തമ്മിലുള്ള വെടിവയ്പ്പാണിതെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു'- എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.

us-1

മൂന്ന് പേർ തമ്മിലുള്ള തർക്കം വെടിവയ്പിൽ കലാശിക്കുകയായിരുന്നു. ഒരാള്‍ മറ്റൊരാളെ വെടിവെച്ചപ്പോള്‍ വെടിയേറ്റയാളുടെ കൂടെയുണ്ടായിരുന്ന ആള്‍ ആദ്യം വെടിയുതിർത്ത വ്യക്തിക്ക് നേരെയും വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. "അക്രമത്തിലേർപ്പെട്ട എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു. മുന്‍വൈരാഗ്യമോ മറ്റ് പ്രശ്നങ്ങളോ ആണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു," ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.

ഗൺ വയലൻസ് ആർക്കൈവ് ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ വർഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ തോക്കുമായി ബന്ധപ്പെട്ട 44,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ പകുതിയോളം കൊലപാതകക്കേസുകൾ, അപകടങ്ങൾ, സ്വയം പ്രതിരോധം എന്നിവയും പകുതി ആത്മഹത്യകളുമാണ്. ഇത് രാജ്യത്ത് പുതിയ നിയമനിർമ്മാണത്തിന് തന്നെ കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+