മാഞ്ചസ്റ്റര്‍ ആക്രമം, പേടിച്ച ഗായിക, അടുത്ത ആറു പരിപാടികള്‍ റദ്ദാക്കി
ലണ്ടന്‍: മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ ചാവേറാക്രമണം അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയ്ക്ക് കടുത്ത ഷോക്ക് നല്‍കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഗായിക തന്റെ അടുത്ത ആറ് സംഗീതപരിപാടികളാണ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ അഞ്ച് വരെയുള്ള എല്ലാപരിപാടികളും റദ്ദാക്കിയതായി ഗായികയുടെ മാനേജ്‌മെന്റ് ടീം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
broken.
— Ariana Grande (@ArianaGrande) May 23, 2017
from the bottom of my heart, i am so so sorry. i don't have words.
ലണ്ടനിലെ ഒ2വിലായിരുന്നു അടുത്ത പരിപാടി. ഇതോടൊപ്പം ബെല്‍ജിയം, പോളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പരിപാടികളും ക്യാന്‍സല്‍ ചെയ്തു. ഡെയ്ഞ്ചറസ് വുമന്‍ എന്ന് പേരിട്ടിട്ടുള്ള ഈ സംഗീത യാത്രയ്ക്ക് 19 വേദികളാണ് നിശ്ചയിച്ചിരുന്നത്. ജൂണ്‍ അഞ്ചിന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചിലാണ് ഇനി അടുത്ത പ്രോഗ്രാം.

മാഞ്ചസ്റ്റര്‍ ദുരന്തം തന്നെ മാനസികമായി തകര്‍ത്തിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ പോപ്പ് ഗായിക വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമായിരുന്നു. 23കാരിയായ പോപ്പ് ഗായികയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്.
— SB Projects (@SB_Projects) May 24, 2017


Click it and Unblock the Notifications