ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റ് മരിച്ചു... ഞെട്ടിത്തരിച്ച് ലോകം
കെന്റക്കി: ലോക പ്രശസ്ത കായിക താരം ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റ് മരിച്ചു. 15 വയസ്സുള്ള ട്രിനിറ്റി ഗേ അമേരിക്കയിലെ കെന്റക്കിയില്‍ വച്ചാണ് വെടിയേറ്റ് മരിച്ചത്.
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനൊപ്പം തന്നെ ലോകം പരിഗണിക്കുന്ന ഓട്ടക്കാരനാണ് ടൈസണ്‍ ഗേ. മുന്‍ ലോക ചാന്പ്യന്. ലണ്ടന്‍ ഒളിംപിക്സില്‍ 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ സംഘത്തിലെ പ്രധാനിയായിരുന്നു ഗേ. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സമയം കുറിച്ച രണ്ടാമനാണ് ഗേ.

ഒരു റെസ്റ്റോറന്റിലെ പാര്‍ക്കിങ് ഏരിയയില്‍ രണ്ട് വാഹനങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടയിലാണ് ട്രിനിറ്റി ഗേയ്ക്ക് വെടിയേറ്റത്. കഴുത്തിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ട്രിനിറ്റിയും അച്ഛനെ പോലെ ഒരു കായികതാരം ആയിരുന്നു. സ്കൂളില്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
അവള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ഒരു ഇടവേളയെടുക്കാന്‍ വേണ്ടി കഴിഞ്ഞയാഴ്ചയാണ് അവള് കെന്റക്കിയില്‍ എത്തിയത്. എന്താണ് സംഭവിച്ചത് എന്ന് ഒരു ധാരണയും ഇല്ല- ടൈസണ്‍ ഗേ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications