കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ചൈന ലോകത്തെ വഞ്ചിച്ചു, മറച്ചുവെച്ചത് ഈ വിവരങ്ങൾ.. യുഎസ് നിയമനടപടിക്ക്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് ആഗോളത്തലത്തിൽ വൻതോതിൽ നാശം വിതച്ചുകൊണ്ടിരിക്കെ ചൈനയ്ക്കെതിരെ അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ മിസൌറിയാണ് ചൈനക്കെതിരെ ഹർജി സമർപ്പിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൈന അടിച്ചമർത്തിയെന്നും രോഗത്തെക്കുറിച്ച് വിവരം നൽകിയവരെ അറസ്റ്റ് ചെയ്തെന്നുമാണ് മിസൌറി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടന ആഗോളമഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ലോകത്ത് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ സാഹചര്യത്തിലാണ് അമേരിക്കൻ സ്റ്റേറ്റിന്റെ നീക്കം.

മലേറിയ മരുന്ന് യുഎസ്സിനും വേണ്ട... പരീക്ഷണം പാളി, ഉപയോഗിച്ചാല്‍ സംഭവിക്കുന്നത്, മുന്നറിയിപ്പ്!!മലേറിയ മരുന്ന് യുഎസ്സിനും വേണ്ട... പരീക്ഷണം പാളി, ഉപയോഗിച്ചാല്‍ സംഭവിക്കുന്നത്, മുന്നറിയിപ്പ്!!

വിവരങ്ങൾ മറച്ചുവെച്ചു

വിവരങ്ങൾ മറച്ചുവെച്ചു


ചൈനീസ് സർക്കാർ, അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി, മറ്റ് ചൈനീസ് അധികൃതർ, സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് മിസൊറി അറ്റോർണി ജനറൽ എറിക് ഷ്മിത്ത് മിസൌറിയിലെ ഇസ്റ്റേൺ ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. രോഗം വ്യാപനം ആരംഭിച്ച നിർണായക ഘട്ടത്തിൽ ചൈനീസ് സർക്കാർ പൊതു ജനങ്ങളെ വഞ്ചിച്ച് നിർണായക വിവരങ്ങൾ അടിച്ചമർത്തുകയായിരുന്നും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയും ചെയ്തുു. മെഡിക്കൽ ഗവേഷണത്തെ നശിപ്പിക്കുകും മില്യൺ കണക്കിന് ജനങ്ങളെ വൈറസ് ആക്രമണത്തിനായി വിട്ടുനൽകുകയും ചെയ്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ പിപിഇകൾ ഉപയോഗിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ആഗോളമഹാരമാരിയെ തടയാമായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നികത്താനാവാത്ത നഷ്ടം

നികത്താനാവാത്ത നഷ്ടം


ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾക്ക് കൊറോണ വൈറസ് നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. രോഗത്തിനും ആയിരക്കണക്കിന് പേരുടെ മരണത്തിനും കാരണമായ വൈറസ് ബാധ സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും മനുഷ്യരെ ദുരിതങ്ങളിലേക്ക് എത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്. മിസൌറിയിൽ ആയിരക്കണക്കിന് ആളുകളാണ് വൈറസ് ബാധയേറ്റ് മരിക്കുന്നത്. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ചെറുകിട ബിനിനസുകൾ നിലച്ചു, പലരും ഭക്ഷണത്തിനായി കഷ്ടപ്പെടുകയാണ്. കൊറോണ വൈറസിന്റെ അപകടത്തെക്കുറിച്ചും പകരുന്ന സ്വഭാവത്തെക്കുറിച്ചും ചൈന ലോകത്തോട് കള്ളം പറഞ്ഞു. രോഗ വ്യാപനം തടയാൻ കഴിയുമായിരുന്നിട്ടും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 തെളിവുകൾ ആദ്യമേ ലഭിച്ചു

തെളിവുകൾ ആദ്യമേ ലഭിച്ചു

രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നതിനുള്ള ശക്തമായ തെളിവുകൾ ചൈനയ്ക്ക് ഡിസംബറിൽ തന്നെ ലഭിച്ചിരുന്നു. എന്നിട്ടുപോലും ഡിസംബർ 31 വരെയും ചൈനീസ് അധികൃതർ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്തില്ല. ലോകാരോഗ്യ സംഘടനയെ രോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈന അപ്പോഴും രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന വസ്തുുത ചൈന മറച്ചുവെക്കുകയും ചെയ്തു. രോഗത്തെക്കുറിച്ച് സമ്പൂർണ്ണ ബോധ്യമുണ്ടായിരുന്നിട്ടും രോഗവ്യാപനം തടയുന്നതിനായി ചൈനീസ് അധികൃതർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 175,0000 പേരാണ് പുതുവത്സരാഘോഷത്തിനായി പോയത്. രോഗവ്യാപനത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും അണുബാധയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നിട്ട് കൂടി രാജ്യം പുതുവത്സരാഘോഷങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു. ഇന്റലിജൻസ് രംഗത്തെ സെനറ്റ് സെലക്ട് കമ്മറ്റി അംഗം സെനറ്റർ ബെൻ സാസെ ഹർജിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വേഛാദിപതികൾ ചെയ്യുന്ന അതേ കാര്യമാണ് ചെയ്തത്ത. അവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനായി അവർ സത്യം മറച്ചുവെച്ചു. ഷീ ജിൻ പിങ്ങിന്റെ കള്ളങ്ങൾ ആഗോള തലത്തിൽ നിരപരാധികളായ ആയിരക്കണക്കിന് ജനങ്ങളെയാണ് കൊന്നൊടുക്കിയത്. ലോക സമ്പദ് വ്യവസ്ഥയെത്തന്നെ കൊറോണ വൈറസ് തകരാറിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷീ ഡോക്ടർമാരെ നിശബ്ദരാക്കുകയും ഫെബ്രുവരിയുടെ പകുതി വരെയും ഗുരുതരമായ ശാസ്ത്രീയ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്ന് അദ്ദേഹം മറച്ചുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉപകാരമില്ലാത്ത ഉപകരണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾക്ക് അയച്ച് നൽകുകയും യുഎസിനെ നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്ത്തു. കൊറോണ വൈറസിനെ ഇല്ലാതാക്കി കഴിയുന്നതോടെ ചൈനയിലെ അഴിമതി ഭരണകൂടത്തിനെതിരെ തിരിയുമെന്നുള്ള സൂചനകളുമാണ് ഹർജിയിലുള്ളത്.

 ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപിന്റെ മുന്നറിയിപ്പ്

കൊറോണ വ്യാപനം ചൈന അറിഞ്ഞുകൊണ്ടുള്ളതാണെന്ന് കണ്ടെത്തിയാൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങളൊന്നും മൂടിവെച്ചിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. മറ്റെല്ലാ ആരോപണങ്ങളും ചൈന തള്ളിക്കളയുകയും ചെയ്തിരുന്നു. ചൈനയാണ് കൊറോണ വൈറസിനെക്കുറിച്ച് ആദ്യം ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിനർത്ഥം രോഗത്തിന്റെ ഉറവിടം ചൈനയാണ് എന്നല്ലെന്നാണ് ചൈനീസ് വിദേശകാര്യവക്താവ് വ്യാഴാഴ്ച വ്യക്തമാക്കിയത്. യുഎസിൽ 824,000 പേരെ ബാധിച്ച കൊറോണ വൈറസ് 45000 പേരുടെ മരണത്തിനും ഇടയാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ 177,445 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ജോൺ ഹോപ്കിൻസ് സർവ്വകലാശാല നൽകുന്ന വിവരം അനുസരിച്ച് 2.5 മില്യൺ ജനങ്ങളെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

English summary
US state files lawsuit against China over hid Coronavirus outbreak in critical stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X