കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളുടെ ചോരക്ക് ഒരു ദിവസം കണക്കു പറയേണ്ടി വരും!!! ട്രംപിന് ഐസിസിന്റെ ഭീഷണി !!!

നിരവധി ഔദ്യോഗിക വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് ഗവൺമെന്റിന്റെ വെബ്സൈറ്റുക്കൾ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികൾ ഹാക്ക് ചെയ്തു. ''ട്രംപ്...... നിങ്ങൾ നശിപ്പിച്ച മുസ്ലീം ജനതയുടെ ഓരോ തുള്ളി ചോരക്കും ഒരു ദിവസം കണക്കു പറയേണ്ടിവരും'' എന്ന സന്ദേശമാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീം സിസ്റ്റം ഡിയാണ് സന്ദേശം അയച്ചിരിക്കുന്നത്. കറുത്ത പ്രതലത്തിലാണ് സന്ദേശം വെബ്സൈറ്റുകളിൽ കാണപ്പെട്ടിരിക്കുന്നത്.

hacking

സന്ദേശത്തിനോടൊപ്പം പ്രത്യേക രീതിയിലുള്ള സംഗീതവും പശ്ചാത്തലത്തിൽ കേൾക്കാൻ സാധിക്കുമെന്നു അമേരിക്കൻ വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ഒഹായോ ഗവർണറ്‍ ജോൺ കാസിച്ചിന്റെ ഓഫീസ്, വെബ്സൈറ്റ്, റീഹാബിലിറ്റേഷൻ, ആരോഗ്യ വിഭാഗത്തിന്റെ ആസ്ഥാനം, ഐജി ഓഫീസ് എന്നീ വെബ്സൈറ്റുകൾക്കൊപ്പം നിരവധി ഔദ്യോഗിക വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം നടന്നു വരുകയാണെന്നു ഒഹായോ സർക്കാർ അറിയിച്ചിട്ടുണ്ട്.

hacking

എങ്ങനെയാണ് വൈബ്സൈറ്റുകൾ ഹാക്ക് ചെയ്തത് എന്നതിനെ കേന്ദീകരിച്ചുള്ള അന്വേഷണം നടന്നു വരുകയാണെന്നും കൂടാതെ ഇതു തിരിച്ചു പിടിക്കാനുള്ള ശ്രമം നടന്നു വരുന്നുവെന്നും അധിതകൃതർ അറിയിച്ചു.സൈറ്റുകൾ ഉടനെ തിരിച്ചു പിടിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.ടീം സിസ്റ്റം ഡി ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗമാരകാരുടെ സർക്കാർ വിരുദ്ധ സംഘടനയാണെന്ന് യുഎസ് ടു ഡേ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ന്യൂ ബ്രുൺസ്വിക്ക് യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി യൂണിയൻ വെബ്സൈറ്റ് ഉൾപ്പെടെ നിരവധി സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്.

English summary
Several government websites in the US state of Ohio were apparently hacked to broadcast an anti-government and pro-Islamic State (IS) message, the media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X