• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!!

വാഷിംഗ്ടണ്‍: ചൈനയിലെ ലാബില്‍ നിന്നാണ് കൊറോണവൈറസ് നിര്‍മിച്ചതെന്ന വാദങ്ങളില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു. തെളിവൊന്നും ഇതുവരെ ലഭിക്കാത്തത് വൈറ്റ് ഹൗസ് നേതൃത്വത്തെ നിരാശരാക്കിയെന്നാണ് വ്യക്തമാകുന്നത്. വുഹാന്‍ ലാബില്‍ നിന്ന് വൈറസ് പുറത്തുവന്നെന്ന വാദങ്ങളില്‍ നിന്ന് പിന്‍മാറുകയാണെന്ന സൂചന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ സൂചിപ്പിച്ചു. ഞങ്ങള്‍ക്കറിയാം ആ വൈറസ് വ്യാപനം ആരംഭിച്ചത് വുഹാനില്‍ നിന്നാണെന്ന്. പക്ഷേ വുഹാനില്‍ തന്നെ എവിടെ നിന്നാണെന്നോ, ആരാണ് ഇതിന് പിന്നിലുള്ളതെന്നോ അറിയില്ലെന്നും പോമ്പിയോ വ്യക്തമാക്കി. ഇക്കാര്യങ്ങളാണ് വളരെ പ്രധാനപ്പെട്ടതെന്നും പോമ്പിയോ പറഞ്ഞു.

പോമ്പിയോ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ യുഎസ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ്. ചൈനയുമായി താന്‍ ഇടഞ്ഞ് നില്‍ക്കുകയാണെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഷി ജിന്‍പിംഗുമായി ഇപ്പോള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന വാദത്തിന് തെളിവില്ലെന്ന് പോമ്പിയോ സ്ഥിരീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ തുടര്‍ച്ചയായി ഇന്റലിജന്‍സ് ടീമിനോട് വൈറസ് ഉദ്ഭവ കേന്ദ്രത്തെ അറിയുന്നതിനായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പോമ്പിയോ പറഞ്ഞു. വുഹാനില്‍ നിന്ന് വന്ന വൈറസ് ഒന്നരലക്ഷത്തോളം അമേരിക്കക്കാരെ ബാധിച്ചു എന്ന പ്രചാരണം പോമ്പിയോ നേരത്തെ തുടങ്ങിയിരുന്നു.

ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

നേരത്തെ ചൈനയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോമ്പിയോ പറഞ്ഞിരുന്നു. വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണ് കൊറോണവൈറസ് എന്നത് തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരുത്തിയിരുന്നു. വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് വന്നതെന്ന വാദം തെറ്റായിരിക്കാമെന്നും പോമ്പിയോ പറഞ്ഞിരുന്നു. എന്നാല്‍ വുഹാനിലെ ലാബില്‍ നിന്ന് വൈറസ് വന്നു എന്നത് തെറ്റാണെന്ന് ശാസ്ത്രലോകവും പറഞ്ഞിരുന്നു. വൈറസിന്റെ രൂപഘടനപ്രകാരം ലാബില്‍ നിര്‍മിച്ചതല്ലെന്ന് വ്യക്തമാണെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. യുഎസ്സിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും തെളിവില്ലെന്നാണ് പറയുന്നത്.

cmsvideo
  ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam

  അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തേണ്ടത് നിര്‍ണായകമായ കാര്യമാണ്. കാരണം വാക്‌സിന്‍ കണ്ടെത്താനായി ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഇത് വലിയ വഴിത്തിരിവായി മാറുമെന്ന് പോമ്പിയോ പറഞ്ഞു. എന്നാല്‍ ചൈന വൈറസ് വ്യാപനത്തില്‍ പല കാര്യങ്ങളും ഒളിച്ചുവെച്ചു. അവര്‍ സുതാര്യത ഇല്ലാതെയാണഅ പ്രവര്‍ത്തിച്ചത്. രോഗവ്യാപനത്തെ വിലകുറച്ച് കാണിച്ചു. ഈ സമയത്ത് എല്ലാ രാജ്യങ്ങളും ബാധ്യതയുണ്ടെന്ന കാര്യം അവര്‍ മറന്നു. യുഎസ് ഈ മഹാമാരിയുടെ പേരില്‍ ചൈനയ്‌ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാതരത്തിലുള്ള കാര്യങ്ങളും ട്രംപ് അന്വേഷിക്കും. അതിന് ശേഷമേ തീരുമാനമെടുക്കൂ എന്നും പോമ്പിയോ വ്യക്തമാക്കി.

  ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍

  English summary
  us state secretary mike pompeo backs away from wuhan lab theory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X