കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ യുഎസ്-താലിബാന്‍ ചര്‍ച്ച; പോംപിയോയുടെ സന്ദര്‍ശന ലക്ഷ്യങ്ങള്‍... തടസമില്ലാതെ ബൈഡന്‍

Google Oneindia Malayalam News

ദോഹ: ന്യൂയോര്‍ക്കിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയും ഒസാമ ബിന്‍ലാദിനുമാണ് എന്നാരോപിച്ചായിരുന്നു അധിനിവേശം. 19 വര്‍ഷം പിന്നിട്ട അധിനിവേശത്തിനിടെ ഒസാമയെ വധിച്ചെങ്കിലും അമേരിക്കന്‍ സൈന്യത്തിന് അഫ്ഗാനില്‍ വിജയഭേരി മുഴക്കാന്‍ സാധിച്ചിട്ടില്ല.

m

അമേരിക്കന്‍ സൈന്യത്തിന്റെ വരവോടെ അഫ്ഗാനിലെ താലിബാന്‍ ഭരണം വീണിരുന്നു. പക്ഷേ, അവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. താലിബാന്‍ ഇപ്പോഴും അമേരിക്കക്കും അഫ്ഗാന്‍ ഭരണകൂടത്തിനുമെതിരെ ആക്രമണം തുടരുകയാണ്. അഫ്ഗാന്‍ അധിനിവേശം മതിയാക്കി സൈനികരെ തിരിച്ചുവിളിക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇക്കാര്യം നേരത്തെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിച്ച ശേഷം സൈനിക പിന്‍മാറ്റമാകാം എന്നാണ് തീരുമാനം. തുടര്‍ന്നാണ് താലിബാനുമായി അമേരിക്ക ചര്‍ച്ച ആരംഭിച്ചത്. ഖത്തറിന്റെ സഹായത്തോടെ ദോഹയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ചില ധാരണകള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച 2500 സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചു. താലിബാന്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഇന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ദോഹയിലെത്തി താലിബാന്റെയും അഫ്ഗാന്‍ ഭരണകൂടത്തിന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ്. അഫ്ഗാനില്‍ നിന്നുള്ള പിന്‍മാറ്റം വേഗത്തിലാക്കണമെന്ന് ട്രംപ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ഖത്തറില്‍ നിന്നുള്ള പിന്‍മാറ്റത്തെ പിന്തുണയ്്ക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ സൈന്യം വൈകാതെ അഫ്ഗാനില്‍ നിന്ന് തിരിച്ചുപോകുമെന്നാണ് കരുതപ്പെടുന്നത്.

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

ജനുവരി 15 ആകുമ്പോഴേക്കും 2000 സൈനികരെ അഫ്ഗാനില്‍ നിര്‍ത്താനും 2500 സൈനികരെ പിന്‍വലിക്കാനും കഴിഞ്ഞാഴ്ച അമേരിക്ക തീരുമാനിച്ചിരുന്നു. താലിബാന്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഈ നീക്കം അഫ്ഗാന്റെ സമാധാന ശ്രമങ്ങളെ തകിടം മറിക്കുമെന്നാണ് നാറ്റോയുടെ അഭിപ്രായം. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കരുതിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തയ്യാറാക്കിയ കരാര്‍ പ്രകാരം ചര്‍ച്ച ആരംഭിക്കേണ്ടതാണ്. ഇതിന് വഴിയൊരുക്കാന്‍ ചില താലിബാന്‍ തടവുകാരെ വിട്ടയക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. പദ്ധതികള്‍ കൃത്യമായി നടന്നില്ല. ഈ ചര്‍ച്ചകള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോംപിയോ ദോഹയിലെത്തുന്നത്. ഖത്തര്‍ അമീര്‍, വിദേശകാര്യമന്ത്രി എന്നിവരുമായും പോംപിയോ ചര്‍ച്ച നടത്തും.

English summary
US State Secretary Mike Pompeo to meet Taliban negotiators in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X