കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്ന് വാങ്ങി കൂട്ടി യുഎസ്, ട്രംപിന്റെ ഗെയിം ചേഞ്ചര്‍, 30 മില്യണ്‍ ഡോസുകള്‍, ലക്ഷ്യമിടുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മലേറിയ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ വലിയ മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ജനങ്ങളെയും സംസ്ഥാന സര്‍ക്കാരുകളെയും ബാധിച്ചിട്ടില്ല. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോക്വീന്‍ വാങ്ങി കൂട്ടുകയാണ് അമേരിക്ക. 30 മില്യണ്‍ ഡോസുകളാണ് അവര്‍ വാങ്ങിയിരിക്കുന്നത്. ഇത് സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ അവരുടെ കൈവശമാണ് വെച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഗെയിം ചേഞ്ചറാവുമെന്ന് പ്രവചിച്ചതാണ് മലേറിയ മരുന്ന്. എന്നാല്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്ഥാനങ്ങള്‍ ഈ മരുന്ന് ശേഖരിച്ച് വെക്കുന്നത്. ഈ മരുന്ന് അപകടകരമാണെന്ന് ഇനിയും പഠനത്തിലൂടെ തെളിയേണ്ടതുണ്ടെന്നാണ് വാദം.

1

അമേരിക്കയിലെ 22 സംസ്ഥാനങ്ങളാണ് മലേറിയ മരുന്ന് കൂട്ടത്തോടെ ശേഖരിക്കുന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും സംശയിക്കുന്നുണ്ട്. ആഗോള തലത്തില്‍ ഈ മരുന്നിന് ക്ഷാമം നേരിടുമ്പോള്‍ മുതലെടുപ്പിന് യുഎസ് ശ്രമിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ കുറഞ്ഞ് വരുന്നുണ്ട്. എന്നിട്ടും യുഎസ് മരുന്ന് സ്‌റ്റോക്ക് ചെയ്യുന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. വാഷിംഗ്ടണ്‍ ഡിസി അടക്കം ഈ മരുന്ന് വാങ്ങി കൂട്ടിയിട്ടുണ്ട്. ഇതില്‍ 16 സംസ്ഥാനങ്ങള്‍ ട്രംപ് 2016ല്‍ വിജയിച്ചവയാണ്. ഇതില്‍ അഞ്ചെണ്ണം മാത്രമാണ് ഡെമോക്രാറ്റിക്കുകള്‍ ഭരിക്കുന്നത്. നോര്‍ത്ത് കരോലീനയും ലൂയിസിയാനയും ഇതില്‍ ഉള്‍പ്പെടും.

അതേസമയം ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ ഈ മരുന്ന് കൊറോണയ്‌ക്കെതിരെ ഫലപ്രദമാണെന്ന് വാദിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ മരുന്ന് കൃത്യമായി എത്തിക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും ഇവര്‍ പറയുന്നു. ഇത്തരമൊരു സമയത്ത് എളുപ്പത്തില്‍ മലേറിയ മരുന്ന് ജനങ്ങളിലേക്ക് എത്തുന്നതിലൂടെ ദുരുപയോഗത്തിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ മരുന്ന് രോഗികള്‍ക്ക് നിര്‍ദേശിക്കരുതെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ ഈ മരുന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ അല്ലാതെ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടില്ല. ഹൃദയാഘാതത്തിനും, ഹൃദയമിടിപ്പ് താഴാനും വര്‍ധിക്കാനും വരെ ഇതിന്റെ ഉപയോഗം കാരണമാകുമെന്നും, മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഫ്രാന്‍സിലും ബ്രസീലും മലേറിയ മരുന്ന് ഉപയോഗിച്ച് നിരവധി പേര്‍ ഗുരുതരാവസ്ഥയിലായിരുന്നു. ബ്രസീലില്‍ 11 പേര്‍ നേരത്തെ മരിച്ചിരുന്നു. ട്രംപ് പൊതുവേദികളില്‍ 17 തവണയാണ് മലേറിയ മരുന്നിനെ കുറിച്ച് സംസാരിച്ചത്. ഇത് ജനങ്ങളെ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം മെഡിക്കല്‍ ടീം വരെ മലേറിയ മരുന്ന് ഉപയോഗിക്കരുതെന്നാണ് ട്രംപിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഒക്ലഹോമ രണ്ട് മില്യണാണ് ഈ മരുന്ന് വാങ്ങാനായി ചെലവിട്ടത്. ഉട്ടാ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളും വന്‍ തുകയാണ് ചെലവിട്ടത്. മറ്റുള്ള നഗരങ്ങളിലും സംസ്ഥാനങ്ങളിലും യുഎസ് സര്‍ക്കാരില്‍ നിന്ന് സൗജന്യമായി മരുന്ന് ലഭിക്കും. ന്യൂയോര്‍ക്ക്, കണക്ടികട്ട്, ഒറിഗോണ്‍, ലൂയിസിയാന, നോര്‍ത്ത് കരോലിന, ടെക്‌സസ്, എന്നിവര്‍ക്ക് ന്യൂജേഴ്‌സിയിലുള്ള സ്വകാര്യ മരുന്ന് കമ്പനിയില്‍ നിന്ന് ഡൊണേഷനായിട്ടാണ് മരുന്ന് ലഭിച്ചത്. ഫ്‌ളോറിയക്ക് ഇസ്രയേല്‍ കമ്പനി ടെവ ഫാര്‍മസ്യൂട്ടിക്കല്‍ ഒരു മില്യണ്‍ ഡോസുകളാണ് നല്‍കിയത്. 14.4 മില്യണ്‍ ഡോസുകള്‍ 14 നഗരങ്ങള്‍ക്കായി നല്‍കുമെന്ന് നേരത്തെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി പറഞ്ഞിരുന്നു.

English summary
us stockpiling malaria drug concern in states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X