കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ അഫ്ഗാന്‍ നയം വിജയം കാണില്ല: മുന്‍ താലിബാന്‍ നേതാവ്

  • By Lekhaka
Google Oneindia Malayalam News

ഇസ്ലാമാബാദ്: താലിബാനുമായി ചര്‍ച്ചയ്ക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് അഫ്ഗാനിലെ പോരാട്ടം കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് താലിബാന്‍ മുന്‍ നേതാവും പാകിസ്താനിലെ മുന്‍ താലിബാന്‍ അംബാസഡറുമായ മുല്ല അബ്ദുല്‍ സലാം സയീഫ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ താലിബാന്‍ ആക്രമണങ്ങള്‍ക്കു ശേഷം കഴിഞ്ഞ തിങ്കളാഴ്ച താലിബാനുമായി ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് താലിബാന്‍ മുന്‍ നേതാവിന്റെ വിലയിരുത്തല്‍.

താലിബാനുമായി ചര്‍ച്ചയല്ലാതെ വഴിയില്ല

താലിബാനുമായി ചര്‍ച്ചയല്ലാതെ വഴിയില്ല

താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അഫ്ഗാന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയ്ക്ക് സാമ്പത്തികവും സൈനികവുമായ നഷ്ടങ്ങള്‍ മാത്രമേ ഈ യുദ്ധം വരുത്തിവയ്ക്കൂ. താലിബാനെതിരേ കൂടുതല്‍ ആക്രമണം നടത്തി അവരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ ശ്രമം കൂടുതല്‍ ആക്രമണങ്ങളിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും മാത്രമേ നയിക്കൂ. ശരിയായ രീതിയിലുള്ള സംഭാഷണത്തിലൂടെ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവൂ എന്നും അദ്ദേഹം അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

 അഫ്ഗാന്റെ വിധി അവര്‍ തീരുമാനിക്കട്ടെ

അഫ്ഗാന്റെ വിധി അവര്‍ തീരുമാനിക്കട്ടെ


അഫ്ഗാന്റെ വിധി അവര്‍ തീരുമാനിക്കട്ടെ

 അഫ്ഗാന്റെ 70% പ്രദേശത്തും താലിബാന്‍

അഫ്ഗാന്റെ 70% പ്രദേശത്തും താലിബാന്‍

അതിനിടെ, അഫ്ഗാനിസ്താന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്ന കാര്യം അമേരിക്കന്‍ ജനതയില്‍ നിന്ന് ഭരണകൂടം മറച്ചുവയ്ക്കുകയാണെന്ന് അഫ്ഗാന്‍ പുനരുദ്ധാരണത്തിനായുള്ള സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ നജറല്‍ അഭിപ്രായപ്പെട്ടു. ഈ വിവരങ്ങള്‍ രഹസ്യവിഭാഗത്തില്‍ പെടുത്തി മറച്ചുവയ്ക്കാനുള്ള പെന്റഗണിന്റെ തീരുമാനം ആശങ്കയുളവാക്കുന്നതാണെന്ന് ഏജന്‍സിയുടെ തലവന്‍ ജോണ്‍ സോപ്‌കോ പറഞ്ഞു. അഫ്ഗാന്റെ 70 ശതമാനം പ്രദേശങ്ങളിലും താലിബാന്റെ സാന്നിധ്യമുണ്ടെന്നും നാല് ശതമാനം സ്ഥലം താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും ഈയിടെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു.എസ്സിന്റേത് പരാജിത നയം

യു.എസ്സിന്റേത് പരാജിത നയം

താലിബാനെ പരാജയപ്പെടുത്തുകയെന്നത് അമേരിക്കയുടെ സ്വപ്‌നം മാത്രമാണെന്ന് അഫ്ഗാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം. അഫ്ഗാന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ആദ്യപടി, തങ്ങളുടെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം യു.എസ് അംഗീകരിക്കുക എന്നതാണെന്ന് അഫ്ഗാനിലെ മുന്‍ യു.എന്‍ പ്രതിനിധി പീറ്റര്‍ ഗാല്‍ബ്രൈത്ത് പറഞ്ഞു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ അമേരിക്കയും നാറ്റോയും തയ്യാറല്ല. മറിച്ച് തോറ്റ നയത്തില്‍ കൂടുതല്‍ നിക്ഷേപിക്കുകയാണവര്‍- അദ്ദേഹം പറഞ്ഞു.

താലിബാന്റെ കാഴ്ചപ്പാടുകള്‍ വേറെ

താലിബാന്റെ കാഴ്ചപ്പാടുകള്‍ വേറെ

അഫ്ഗാനിസ്താനെ അമേരിക്ക കാണുന്ന രീതിയിലല്ല താലിബാന്‍ കാണുന്നതെന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് അവര്‍ക്കുള്ളതൈന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഫ്ഗാന്‍ അനലിസ്റ്റ് മര്‍വിന്‍ ജി വീന്‍ബോം പറഞ്ഞു. യുദ്ധം ജയിച്ച ശേഷം മാത്രം അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയെന്നതാണ് അവരുടെ രീതി. അത്തരമൊരു സന്ദര്‍ഭത്തില്‍ അവര്‍ പറയുന്നത് അനുസരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുന്ന അവസ്ഥ വരുമെന്നും അതിനു വേണ്ടിയാണ് താലിബാന്‍ കാത്തിരിക്കുന്നതെന്നും വീന്‍ബോം അഭിപ്രായപ്പെട്ടു.

താലിബാന്‍-പാകിസ്താന്‍-ചൈന ചര്‍ച്ച

താലിബാന്‍-പാകിസ്താന്‍-ചൈന ചര്‍ച്ച

താലിബാനുമായി ചര്‍ച്ചയില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ, താലിബാനിലെ ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഞ്ചംഗ സംഘം പാകിസ്താനിലെ ഇസ്ലാമാബാദില്‍ വച്ച് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും കമ്മിറ്റി മുമ്പാകെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

English summary
US President Donald Trump's decision to reject talks with the Taliban will only trigger more attacks and will only aggravate the war, a former Taliban member has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X