അമേരിക്കയില്‍ വെടിവയ്പ്പ്: ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊളറോഡോ സംസ്ഥാനത്ത് വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ബോര്‍ഡര്‍ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടെന്നാണ് വിവരം. സംഭവ്തിന് പിന്നാലെ ആക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

സംഭവ സ്ഥലത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എറിക് ടാലി (51) എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.ഡെന്‍വറിന് സമീപം ബോള്‍ഡറിലെ കിങ് സൂപ്പര്‍ സ്റ്റോറിലാണ് സംഭവമുണ്ടായത്
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications