കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ചൈനയും വിട്ടുവീഴ്ചക്കു തയാറാകണം; പ്രദേശത്ത് ആവശ്യം സമാധാനമെന്ന് അമേരിക്ക

ഇന്ത്യയും ചൈനയും വിട്ടു വീഴ്ചക്ക്​ തയാറായി സമാധാനം പ്രദേശത്ത് പുന:സ്ഥാപിക്കണം.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

വാഷിങ്​ടൺ: ഡോക് ലാം വിഷയത്തിൽ പ്രതികരണവുമായി അമേരിക്ക. ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നില നിൽക്കുന്ന ഡോക് ​ലാമിൽ തൽസ്ഥിതി തുടരണമെന്ന്​ യു.എസ്​. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ വിഷയം സൂഷ്മമായി നിരീക്ഷിക്കുകയാണെന്നു അമേരിക്ക പറഞ്ഞു.

ലാലുവിന്റെ മഹാറാലിയിൽ സോണിയയും രാഹുലും പങ്കെടുക്കില്ല; കാരണം അഴിമതിലാലുവിന്റെ മഹാറാലിയിൽ സോണിയയും രാഹുലും പങ്കെടുക്കില്ല; കാരണം അഴിമതി

trump

ഇന്ത്യയും ചൈനയും വിട്ടു വീഴ്ചക്ക്​ തയാറായി സമാധാനം പ്രദേശത്ത് പുന:സ്ഥാപിക്കണം. ഡോക് ലാമിൽ തൽസ്ഥിതി തുടരുന്നതിനെയാണ്​ പിന്തുണക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി .അതേ സമയം, ഭൂട്ടാന്റെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ഡോക് ​ലാം വിഷയത്തിൽ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

 പ്രതികരിച്ച് അമേരിക്ക

പ്രതികരിച്ച് അമേരിക്ക

ഡോക് ലാം വിഷയത്തിൽ പ്രതികരണവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് അമേരിക്ക ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഡോക് ലാം വിഷയത്തിൽ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കു തയ്യാറാകണമെന്നും അമേരിക്ക അറിയിച്ചു.

 വിട്ടുവീഴ്ചയില്ലാതെ ഇരു രാജ്യങ്ങൾ

വിട്ടുവീഴ്ചയില്ലാതെ ഇരു രാജ്യങ്ങൾ

ഡോക് ലാം വിഷയത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നാണ് ഇരു രാജ്യങ്ങളുടേയും നിലപാട്. ഇന്ത്യയുടെ അവശ്യം ചൈനയോ ചൈനയുടേത് ഇന്ത്യയോ അംഗീകരിക്കാൻ തയാറല്ല.

ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ

ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ

ഡോക് ലാം വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ . ഡോക്ലാം വിഷയത്തില്‍ ശക്തമായ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് .പ്രശ്നം പ്രദേശത്തിന്റെ കാര്യമായി ബാധിക്കുമെന്ന് ജപ്പാന്‍ പറയുന്നു. വിഷയത്തില്‍ ഇന്ത്യയുടെ നിലപാടാണ് ശരി എന്നും ജപ്പാന്‍ നിരീക്ഷിക്കുന്നു.

ഇന്ത്യക്ക് പിന്തുണ

ഇന്ത്യക്ക് പിന്തുണ

ഡോക് ലാം വിഷയത്തില്‍ അമേരിക്കയും യുകെ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയും നേപ്പാളും ഡോക്ലാം വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

റോഡ് നിര്‍മ്മിക്കും

റോഡ് നിര്‍മ്മിക്കും

ഡോക് ലാംമിനെ ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര സർക്കാർ. അതിര്‍ത്തിയിലെ 61 തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കാലതാമസം വരുത്തുന്നുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുള്ളത്.

ഇന്ത്യ സ്ഥിതി വഷളാക്കുന്നു

ഇന്ത്യ സ്ഥിതി വഷളാക്കുന്നു

ലഡാക്കില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയിരുന്നു. ലഡാക്കിലെ ഇന്ത്യയുടെ റോഡ‍് നിര്‍മാണം നിലവില്‍ ഡോക്-ലാമിനെ ചൊല്ലിയുള്ള തര്‍ക്കത്തെ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നു ചൈന അരോപിക്കുന്നു.

English summary
Hopeful that India and China can negotiate a peaceful resolution to the ongoing Doklam standoff, a senior Trump official has said the US "supports return of status quo" of the tri-junction point.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X