ഗര്‍ഭച്ഛിദ്രം ഇനി യുഎസ്സില്‍ ഭരണഘടനാപരമായ അവകാശമല്ല; നിര്‍ണായക വിധിയുമായി സുപ്രീം കോടതി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്ത് കളഞ്ഞ് സുപ്രീം കോടതി. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ഏറ്റവും കടുത്ത വാദങ്ങള്‍ നടന്ന കേസാണിത്. ഇത്രയും കാലമായി ഭരണഘടനാപരമായ സംരക്ഷണം ഗര്‍ഭച്ഛിദ്രത്തിന് യുഎസ്സില്‍ ലഭിക്കുന്നുണ്ട്. 1973ലെ നിര്‍ണായകമായമായ വിധിയാണ് ഇതോടെ വഴിമാറിയത്. സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. അതേസമയം ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ ഓരോ സംസ്ഥാനങ്ങളും തീരുമാനങ്ങളെടുക്കാം. ഇത് അനുവദിക്കുന്നവര്‍ക്ക് അങ്ങനെയാവാം. എതിര്‍ക്കുന്നവര്‍ക്ക് അങ്ങനെയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ദീര്‍ഘകാലമായി യുഎസ്സില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ആ പ്രതിഷേധങ്ങള്‍ക്ക് കൂടിയുള്ള പിന്തുണയാണ് കോടതിയില്‍ നിന്നുണ്ടായത്. കണ്‍സര്‍വേറ്റീവ് സ്വഭാവമുള്ളതാണ് സുപ്രീം കോടതി വിധി. അത്തരം സ്വഭാവങ്ങള്‍ കോടതി വിധിക്ക് പലപ്പോഴും ഉണ്ടാവാറുണ്ട്. ഭരണഘടനാപരമായി ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കാനാവില്ല. ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്ക് അക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഗര്‍ഭച്ഛിദ്രം വലിയൊരു ധാര്‍മിക പ്രശ്‌നമാണ്. അമേരിക്കന്‍ ജനതയ്ക്ക് ഇതില്‍ പല നിലപാടുകളും ഉണ്ടെന്ന് ജസ്റ്റിസ് സാമുവല്‍ അലിറ്റോ പറഞ്ഞു.
ഭരണഘടന പൗരന്മാര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനായി അനുമതി നല്‍കുകയോ അതിനെ എതിര്‍ക്കുകയോ ചെയ്യില്ലെന്നും കോടതി പറഞ്ഞു. അതേസമയം മൂന്ന് ലിബറലുകള്‍ കോടതി ഈ വിധിയെ എതിര്‍ത്തു. അതേസമയം യുഎസ്സിലെ പകുതിയോളം സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ കടുത്ത നിലപാടെടുക്കും. ഇവര്‍ നിരോധനം കൊണ്ടുവരാണോ ക്രിമിനല്‍ കുറ്റകൃത്യമാക്കാനോ ആണ് സാധ്യത. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഒരുപാട് ദൂരം നടപടിക്രമങ്ങള്‍ക്കായി സഞ്ചരിക്കേണ്ടി വരും. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കൊണ്ടാണിത്. നേരത്തെ തന്നെ വിധി ഇത്തരത്തിലായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. വലിയ പ്രതിഷേധവും യുഎസ്സില്‍ നടന്നിരുന്നു.
അതേസമയം കോടതി വിധി അന്താരാഷ്ട്ര തലത്തില്‍ തന്നെ ട്രെന്‍ഡിന് വിരുദ്ധമാണ്. ഗര്‍ഭച്ഛിദ്രം കൂടുതല്‍ രാജ്യങ്ങള്‍ അനുവദിച്ച് കൊണ്ടിരിക്കുകയാണ്. അയര്‍ലന്‍ഡ്, അര്‍ജന്റീന, മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ ലഘൂകരിച്ച് വരുന്നുണ്ട്. കത്തോലിക്കാ സഭയ്ക്ക് വലിയ സ്വാധീനമുള്ള രാജ്യങ്ങളാണ് ഇവ. സഭ ഗര്‍ഭച്ഛിദ്രത്തിന് എതിരാണ്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിയമിതനായ മൂന്ന് കണ്‍സര്‍വേറ്റീവ് ജസ്റ്റിസുമാര്‍ ഉള്ളത് കൊണ്ടാണ് ഈ വിധി സാധ്യമായത്. 13 സംസ്ഥാനങ്ങളില്‍ കോടതി തീരുമാനം കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രം നിരോധിക്കും.












Click it and Unblock the Notifications