അന്തിമ ഫലം സുപ്രീം കോടതി തീരുമനിക്കുമെന്നാവര്‍ത്തിച്ച് ട്രംപിന്റെ ട്വീറ്റ്
വാഷിങ്‌ടണ്‍:യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ വിവാദങ്ങള്‍ ആളിക്കത്തിച്ച് നിലവിലെ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം സുപ്രീം കോടതി നിശ്ചയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‌തു.നിയമവിരുദ്ധമായി ചെയ്‌ത വോട്ടുകള്‍ കണ്ടെത്തിയാലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കഴിയൂ. നിയമപരമായ വോട്ടെടുപ്പില്‍ താന്‍ എളുപ്പത്തില്‍ വിജയിക്കുമെന്നും ഡോണാള്‍ഡ് ട്രംപ് തന്റെ ട്വീറ്റില്‍ പറയുന്നു. അന്തിമ ഫലം സുപ്രീം കോടതി തീരുമാനിക്കുമെന്ന നിലപാടിലാണ് ട്രംപ്.
തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതും വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യപിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാവനാവശ്യപ്പെട്ട് ട്രംപ് അമേരിക്കന്‍ കോടതികളില്‍ നല്‍കിയ ഹര്‍ജികള്‍ കോടതികള്‍ തള്ളുകയാണ് ഉണ്ടായത്. ഈ മെയില്‍ വോട്ടെണ്ണലിലില്‍ വ്യപക തിരിമറി നടന്നുവെന്നാണ് ഡൊണാള്‍ട്രംപിന്റെ വാദം.

നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലേ വോട്ടെടുപ്പാണ് ഇപ്പോഴും തുടരുന്നത്.നൊവാഡയില്‍ വിജയിച്ചാല്‍ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ മാന്ത്രിക സംഖ്യയായ 270ല്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ജോ ബൈഡന്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ പ്രസിഡന്റ് പദവിയിലെത്താനുള്ള ഭൂരിപക്ഷം ലഭിക്കൂ. നൊവാഡയിലെ 4 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി നേടിയാല്‍ ബൈഡന്‍ അധികാരത്തിലേക്ക് ചുവടുവെക്കുമെന്നാണ് സൂചന.
Recommended Video
അരിസോണ, പെന്‍സിന്‍വാനിയ,നൊവാഡ,ജാര്‍ജിയ, നോര്‍ത്ത് കരോലീന എന്നീ സ്‌ംസ്ഥാനങ്ങളിലാണ് നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഫ്‌ളോറിഡയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 51.2 ശതമാനം വോട്ടുകള്‍ നേടി ട്രംപ് വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ബൈഡന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും ഫലം എങ്ങോട്ടും മാറിമറിയാം എന്ന അവസ്ഥയിലാണ്. ആദ്യ ദിനം കനത്ത ലീഡ് നേടിയ ട്രംപ് പിന്നോക്കം പോകുന്നതാണ് മറ്റു സ്‌റ്റേറ്റികളില്‍ കാണുന്ന കാഴ്‌ച്ച.
എല്ലാ സ്‌റ്റേറ്റുകളിലും ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവസാന നിമിഷങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറി മറിയുന്ന കാഴ്‌ച്ചയാണ് കാണുന്നത്.തിരഞ്ഞെടുപ്പില്‍ കൃതൃമം ആരോപിച്ച് ട്രംപ് അനുകൂലികള്‍ അമേരിക്കയില്‍ ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്.












Click it and Unblock the Notifications