കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്കയില്‍ സ്വര്‍ഗവിവാഹം അനുവദിയ്ക്കണമെന്ന് സുപ്രീം കോടതി

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസില്‍ സ്വവര്‍ഗ വിവാഹം ആകാമെന്ന് സുപ്രീം കോടതി.അമേരിയ്ക്കയിലെ 50 സ്‌റ്റേറ്റുകളിലും സ്വവര്‍ഗ വിവാഹം അനുവദിയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സ്വവര്‍ഗാനുരാഗികള്‍ക്കും അവകാശങ്ങളുണ്ടെന്നും വിവാഹം കഴിയ്ക്കാമെന്നും കോടതി പറഞ്ഞു. അഞ്ച് സ്റ്റേറ്റുകളില്‍ സ്വവര്‍ഗ വിവാഹം അനുവദിച്ച വിധിയ്‌ക്കെതിരെ ഒക്ടോബറില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സ്വവര്‍ഗ വിവാഹം സംബന്ധിച്ച് നല്‍കിയ കേസുകള്‍ പരിഗണിയ്ക്കാതെ നീട്ടിക്കൊണ്ട് പോയ കോടതി വെള്ളിയാഴ്ചയാണ് 15 ഓളം പേര്‍ സമര്‍പ്പിച്ച കേസ് പരിഗണിച്ചത്.

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് വേണ്ടി യുഎസില്‍ പലയിടത്തും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അപ്രതീക്ഷിതമായിരുന്നു കോടതി വിധിയെന്നാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരുടെ പ്രതികരണം. 36 ഓളം സ്‌റ്റേറ്റുകളില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ അവനുവദിയ്ക്കുന്നുണ്ട്.

Gay Couple

സ്വവര്‍ഗവിവാഹത്തിന് അംഗീകാരമുള്ള സ്‌റ്റേറ്റുകളില്‍ താമസിയ്ക്കാനാണ് 70 ശതമാനത്തോളം അമേരിയ്ക്കക്കാര്‍ക്കും താത്പര്യം. വെള്ളിയാഴ്ചയാണ് നാല് സ്റ്റേറ്റുകളില്‍ നിന്നുള്ള 15 ഓളം സ്വവര്‍ഗ അനുരാഗികള്‍ നല്‍കിയ കേസുകള്‍ കോടതി പരിഗണിച്ചത്.

രാജ്യത്തെ മറ്റ് ദമ്പതിമാരെപ്പോലെ തന്നെ നിയമപരമായി വിവാഹം കഴിയ്ക്കാനും ഒന്നിച്ച് താമസിയ്ക്കാനും സ്വവര്‍ഗാനുരാഗികള്‍ക്ക് അവകാശമുണ്ടാകുമെന്നും കോടതി നടത്തിയ ഏറ്റവും മഹത്തായ വിധിപ്രസ്താവമാണ് വെള്ളിയാഴ്ചത്തേതെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ പറയുന്നു.ഇന്ത്യ ഉള്‍പ്പടെ പലരാജ്യങ്ങളിലും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്.

English summary
The Supreme Court on Friday agreed to decide whether all 50 states must allow gay and lesbian couples to marry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X