Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു; മരണം 134420

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. 3128080 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതിയ 30996 രോഗികളാണ് ഉണ്ടായത്. 448 മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 134420 ആയി. 1,620,225 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 15387 പേരുടെ സ്ഥിതി ഗുരുതരമാണ് 1,373,435 പേര്‍ക്ക് രോഗമുക്തി നേടാനായി.

ലോകത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 12,064,180 ആയി. 549,121 പേരാണ് ഇതുവരെ മരണപ്പെട്ടത്. 6,992,512 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,522,547 പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 58,272 പേരുടെ നില ഗുരുതരമാണ്. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. 67,113 പേര്‍ക്ക് ഇതുവരെ കൊറോണ മൂലം ജീവന്‍ നഷ്ടപെട്ടു.

 coronavirus1

Recommended Video

cmsvideo
    US man moves court to stay back in kerala | Oneindia Malayalam

    ഇന്ത്യയില്‍ ഇതുവരെ ഏഴര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 750,580 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 20749 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 462421 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിരിക്കുന്നത്. 264944 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്.

    അതേസമയം, കൊറോണ വൈറസ് മഹമാരിയെ കുറിച്ച് രാജ്യത്തിനകത്ത് എത്തി പഠനം നടത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നല്‍കി ചൈന. കൊറോണ വൈറസിന്‍റെ ഉറവിടം എവിടെ നിന്ന് എന്നതാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന്‍റെ പഠന വിഷയം. വൈറസ് പൊട്ടിപ്പുറപ്പെട്ട മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിലടക്കം പരിശോധനയക്കും പരീക്ഷണത്തിനുമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+