കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ നിന്നുള്ള എല്ലാ സഹായവും അവസാനിച്ചു: പാകിസ്താനൊപ്പം ഭീകര സംഘടനകള്‍ മാത്രമോ?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പാകിസ്താന് കനത്ത തിരിച്ചടിയുമായി അമേരിക്കയുടെ പുതിയ പ്രഖ്യാപനം. പാകിസ്താന് നല്‍കിവന്നിരുന്ന 1.15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹയമാണ് അമേരിക്ക മരവിപ്പിച്ചത്. പാകിസ്താനിലെ ഭീകരസംഘടനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക് താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക് എന്നിവയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണിത്.

<strong>നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!</strong>നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!

<strong>പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ.. </strong>പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..

പുതുവത്സര ദിനത്തില്‍ പാകിസ്താന് നല്‍കിവന്നിരുന്ന സൈനിക സഹായം അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലയളവിനുള്ളില്‍ അമേരിക്ക 33 ബില്യണ്‍ ഡോളറാണ് പാകിസ്താന് സൈനിക സഹായമായി നല്‍കിയതെന്നും തിരികെ ലഭിച്ചത് കുറേ കള്ളങ്ങള്‍ മാത്രമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗമൊരുക്കുന്ന പാകിസ്താനാണ് തങ്ങള്‍ സഹായം നല്‍കിവന്നിരുന്നതെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 സൈനിക ഫണ്ട് മരവിപ്പിച്ചു

സൈനിക ഫണ്ട് മരവിപ്പിച്ചു

2016ല്‍ യുഎസ് കോണ്‍ഗ്രസിന്‍റെ അനുശാസന പ്രകാരം പാകിസ്താന് നല്‍കാന്‍ നിശ്ചയിച്ച 225 മില്യണ്‍ ഡോളറിന്‍റെ വിദേശ സൈനിക ഫണ്ട് ഉള്‍പ്പെടെയാണ് 1.15 ബിലണ്‍ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക മരവിപ്പിച്ചിട്ടുള്ളത്. കോ അലിഷന്‍ സപ്പോര്‍ട്ട് ഫണ്ട് എന്ന പേരില്‍ 2017ല്‍ പാകിസ്താന് നല്‍കാന്‍ ധാരണയായ 900 മില്യണ്‍ ഡോളറും ഇതില്‍ ഉള്‍പ്പെടുന്നതാണ്.

 ഭീകരര്‍ക്ക് പണികൊടുത്താല്‍ മെച്ചപ്പെടും!!

ഭീകരര്‍ക്ക് പണികൊടുത്താല്‍ മെച്ചപ്പെടും!!

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഭീകരസംഘടനകളായ അഫ്ഗാന്‍ താലിബാനും ഹഖാനി നെറ്റ് വര്‍ക്കിനുമെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ഇങ്ങനെ തുടരുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചനകളെന്നാണ് റിപ്പോര്‍ട്ട്.

ധനസഹായവും പിന്തുണയും

ധനസഹായവും പിന്തുണയും

അമേരിക്ക 2002 മുതല്‍ തന്നെ പാകിസ്താന് ധനസഹായം നല്‍കിവരുന്നുണ്ട്. ഇനി നല്‍കാനുള്ള 25.5 കോടി രൂപയാണ് മരവിപ്പിച്ചിട്ടുള്ളത്. ഭീകരര്‍ക്കെതിരെയുള്ള പാകിസ്താന്റെ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കമെന്നാവശ്യപ്പെട്ടാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ചിട്ടുള്ളതെന്നും റദ്ദാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായും യുഎസ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 പാകിസ്താനെതിരെ ശക്തമായ നടപടി

പാകിസ്താനെതിരെ ശക്തമായ നടപടി

ഭീകരവാദത്തോട് കണ്ണടയ്ക്കുന്ന പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ച് അറിയാമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. അമേരിക്ക സ്വീകരിക്കുന്ന ഏത് നടപടികളോടും ശക്തമായി പ്രതികരിക്കുമെന്ന് പാകിസ്താന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും യുഎസിന് തിരിച്ചടി നല്‍കുകയെന്ന് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡറക്ടര്‍ ജനറല്‍ മേജര്‍ ആസിതഫ് ഗഫൂര്‍ പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടിക്കാണിക്കുന്നുണ്ട്.

 പാകിസ്താന്‍ ബലിയാട്

പാകിസ്താന്‍ ബലിയാട്

ട്രംപിന്റെ പ്രസ്താവനകളെ തുടര്‍ന്ന് പാക്- യുഎസ് സംഘര്‍ഷം നിലനില്‍ക്കെ രാജ്യസുരക്ഷയെക്കുറിച്ച് പാക് പാര്‍ലമെന്‍റില്‍ സംസാരിക്കുമ്പോഴായിരുന്നു ഖ്വാജാ ആസിഫിന്റെ പ്രതികരണം. അഫ്ഗാനിസ്താനില്‍ യുഎസ് നേരിടേണ്ടിവന്ന പരാജയത്തിന് ട്രംപ് തങ്ങളെ ബലിയാടാക്കുകയാണെന്നും ഖ്വാജ് ആസിഫ് ആരോപിക്കുന്നു. നേരത്തെ പാകിസ്താന് നല്‍കിവന്നിരുന്ന സൈനിക സഹായവും അമേരിക്ക പിന്‍വലിച്ചിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ട്രംപിന്റെ നിലപാടുകളും പാകിസ്താന് കള്ളങ്ങള്‍ മെനയുകയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സൈനിക സഹായം നിര്‍ത്തലാക്കിയത്.

പാകിസ്താനെ രക്തത്തില്‍ കുളിപ്പിച്ചു

പാകിസ്താനെ രക്തത്തില്‍ കുളിപ്പിച്ചു


ട്രംപിന്റെ പാകിസ്താനെതിരെയുള്ള ട്വീറ്റിനെതിരെ രംഗത്തെത്തിയ പാക് വിദേശകാര്യമന്ത്രി യുഎസ് നയങ്ങളെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു. പാകിസ്താനെ രക്തത്തിലും ആയുധങ്ങളിലും കുളിപ്പിച്ചത് അമേരിക്കയാണ് എന്നാണ് ഖ്വാജ ആരോപിക്കുന്നത്. പാകിസ്താന്റെ മണ്ണില്‍ നിന്ന് അമേരിക്ക 57,800 ആക്രമണങ്ങള്‍ അഫ്ഗാനിസ്താനെതിരെ നടത്തിയിട്ടുണ്ടെന്നും പാകിസ്താനെ ചോരയിലും ആയുധങ്ങളിലും കുളിപ്പിച്ചത് അമേരിക്കയാണ് എന്നുമാണ് ഖ്വാജ ട്വീറ്റ് ചെയ്തതത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളില്‍ ആയിരക്കണക്കിന് സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്നും ഖ്വാജ കുറിയ്ക്കുന്നു.

English summary
The United States has suspended its security assistance to Pakistani forces, the State Department said Thursday, demanding "decisive action" against Taliban factions based in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X