റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയ യുഎഇ കമ്പനി പെട്ടു; തുര്‍ക്കി കമ്പനിയുടെ അവസ്ഥ വരും
വാഷിങ്ടണ്‍: ജിസിസിയിലെ ആറ് രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ സമീപ കാലത്തായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. റഷ്യ എണ്ണയുടെ വില കുറച്ചതോടെയായിരുന്നു ഇത്. പ്രതിസന്ധി തരണം ചെയ്യാന്‍ വില കുറച്ച് എണ്ണ വിറ്റ് പണം സമ്പാദിക്കുകയായിരുന്നു റഷ്യ.
യുക്രൈനെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. യുക്രൈന് അമേരിക്കയുടെയും യൂറോപ്പിന്റെയും പക്ഷം ചേരുന്നുവെന്ന് റഷ്യ മനസിലാക്കിയതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് യുദ്ധം ആരംഭിച്ചത്. പഴയ സോവിയറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ പക്ഷം ചേരരുത് എന്നാണ് റഷ്യയുടെ നിലപാട്. ഇതില്‍ നിന്ന് വ്യത്യസ്തമായി നാറ്റോ സൈനിക ശക്തിയുടെ ഭാഗമാകാനും യുക്രൈന് ശ്രമിച്ചു.

യുദ്ധം തുടങ്ങിയതോടെ അമേരിക്കയും യൂറോപ്പും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലാകുമെന്ന് കണ്ട റഷ്യ അവരുടെ എണ്ണ വില കുറച്ച് വില്ക്കാന് തുടങ്ങി. ഈ അവസരമാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുതലെടുത്തത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വെറും രണ്ട് ശതനമായിരുന്നു റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഇപ്പോള്‍ ഇതിന്റെ പത്തിരട്ടിയിലധികം വരും.
വില കുറച്ച് കിട്ടുന്ന എണ്ണ സൗദി അറേബ്യ വരെ റഷ്യയില്‍ നിന്ന് ഇറക്കാന്‍ തുടങ്ങി. വൈദ്യുതി ഉല്‍പ്പാദനത്തിനാണ് സൗദി ഈ എണ്ണ ഉപയോഗിച്ചത്. സ്വന്തം എണ്ണ സൗദി പതിവ് പോലെ കയറ്റി അയക്കുകയും ചെയ്തു. റഷ്യ ഈ രീതിയില്‍ പണമുണ്ടാക്കുന്നുവെന്ന് മനസിലാക്കിയ അമേരിക്കയും യൂറോപ്പും വില നിയന്ത്രണം പ്രഖ്യാപിച്ചു. ഓസ്ട്രേലയയും ഇക്കാര്യത്തില്‍ അമേരിക്കക്കും യൂറോപ്പിനുമൊപ്പം നിലയുറപ്പിച്ചു.
ബാരലിന് 60 ഡോളര്‍ എന്ന വില നിയന്ത്രണമാണ് അമേരിക്ക മുന്നോട്ട് വച്ചത്. ഇതിനേക്കാള്‍ വില നല്കി വാങ്ങുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് തുര്‍ക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളിലെ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന് കഴിഞ്ഞ മാസം അമേരിക്ക അറിയിച്ചു. തുര്‍ക്കി കമ്പനിക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
ഇപ്പോള്‍ യുഎഇ കമ്പനിക്കെതിരെയും അമേരിക്ക നടപടി എടുത്തിരിക്കുന്നു എന്നാണ് വാര്‍ത്ത. 60 ഡോളറിന് മുകളില്‍ വില നല്കി റഷ്യന്‍ എണ്ണ വാങ്ങി എന്നാണ് ഹെന്നസീ ഗോള്‍ഡിങ് ലിമിറ്റഡ് കമ്പനിക്കെതിരായ നടപടിക്ക് കാരണമായി പറയുന്നത്. ഈ വര്‍ഷം അമേരിക്ക നടപടിയെടുക്കുന്ന ആദ്യ കമ്പനിയാണിത്. ഈ കമ്പനിയുമായി അമേരിക്കയിലെ ആര്‍ക്കും ഇടപാടുകള്‍ ഇനി സാധ്യമല്ല. ഇവരുടെ വസ്തുക്കള്‍ യുഎസ് ട്രഷറി വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications