കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ചര്‍ച്ച ചരിത്ര നിമിഷമാക്കി ഇന്ത്യ; അഫ്ഗാനില്‍ നിലപാട് വ്യക്തമാക്കി ജയശങ്കര്‍, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി/ദോഹ: നീണ്ട യുദ്ധത്തിന് ശേഷം അഫ്ഗാനിസ്താന്‍ സമാധാനത്തിന്റെ വഴിയിലാണ്. താലിബാനും അമേരിക്കയും തമ്മില്‍ സമാധാന ചര്‍ച്ച നടക്കുന്നത് ഖത്തര്‍ തലസ്ഥനമായ ദോഹയില്‍. ഇന്ത്യ ഈ ചര്‍ച്ച വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. പ്രതിനിധിയെ അയച്ചതിന് പുറമെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുകയും ചെയ്തു. മേഖലയിലെ പ്രധാന രാജ്യം എന്ന നിലയില്‍ അഫ്ഗാനിന്റെ സമാധാന വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാണ്. അമേരിക്ക ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതുമാണ്.

താലിബാന്‍ നേതാക്കള്‍ കഴിഞ്ഞദിവസം ദോഹയിലെത്തിയിരുന്നു. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ സംബന്ധിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. അതിങ്ങനെ....

ചര്‍ച്ച വേണ്ടത് ഇങ്ങനെ

ചര്‍ച്ച വേണ്ടത് ഇങ്ങനെ

അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ അഫ്ഗാനിസ്താന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ നടക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അഫ്ഗാന്റെ ദേശീയ പരമാധികാരം മാനിച്ചുകൊണ്ടാകണം ചര്‍ച്ച. മനുഷ്യാവകാശം, ജനാധിപത്യം, ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും താല്‍പ്പര്യ സംരക്ഷണം എന്നിവയിലൂന്നിയാകണം ചര്‍ച്ച എന്നും ജയങ്കര്‍ പറഞ്ഞു.

നൂറ്റാണ്ടുകളുടെ ബന്ധം

നൂറ്റാണ്ടുകളുടെ ബന്ധം

അഫ്ഗാനുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. ഇന്ത്യയുടെ ശ്രമത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ തൊടാത്ത അഫ്ഗാനിലെ പ്രദേശങ്ങള്‍ ഇല്ല എന്നു പറയാം. ഈ ബന്ധം ഇന്ത്യയും അഫ്ഗാനും തുടരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

കൂടാതെ ജെപി സിങും

കൂടാതെ ജെപി സിങും

ഇന്ത്യയെ പ്രതിനിധീകരിച്ച് ദോഹയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ജെപി സിങ് ആണ്. വിദേശകാര്യ മന്ത്രാലയത്തിലെ അഫ്ഗാന്‍, പാകിസ്താന്‍, ഇറാന്‍ കാര്യങ്ങള്‍ക്കുള്ള ജോയിന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. മാത്രമല്ല, അഫ്ഗാനില്‍ ഫസ്റ്റ് പൊളിറ്റിക്കല്‍ സെക്രട്ടറിയായും പാകിസ്താനില്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറായും പ്രവര്‍ത്തിക്കുന്നുണ്ട് ജെപി സിങ്.

ഫെബ്രുവരി 29ന്

ഫെബ്രുവരി 29ന്

കഴിഞ്ഞ ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവച്ചത്. ഖത്തറിന്റെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്രതിനിധിയെ അയച്ചു, കൂടാതെ വിദേശകാര്യമന്ത്രി വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുക്കുകയും ചെയ്തത് ഇന്ത്യ വിഷയത്തിന് നല്‍കുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നു.

ഇറാനുമായി ചര്‍ച്ച

ഇറാനുമായി ചര്‍ച്ച

കഴിഞ്ഞ ദിവസം റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിദേശകാര്യമന്ത്രി ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്തു. അതിന് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറാന്‍ സന്ദര്‍ശിച്ചപ്പോഴും അഫ്ഗാന്‍ ചര്‍ച്ചയായി. കൂടെ ഇറാനിലെ ഇന്ത്യന്‍ പദ്ധതികളും ചൈന, പാകിസ്താന്‍ നീക്കങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

താലിബാന്‍കാരെ വിട്ടയച്ചു

താലിബാന്‍കാരെ വിട്ടയച്ചു

ഫെബ്രുവരി 29ന് ഒപ്പുവച്ച സമാധാന കരാര്‍ പ്രകാരം താലിബാന്‍കാരെ വിട്ടയക്കാന്‍ ധാരണയായിരുന്നു. വ്യാഴാഴ്ച അഫ്ഗാന്‍ ജയിലുകളില്‍ നിന്ന് ഒട്ടേറെ താലിബാന്‍ തടവുകാര്‍ മോചിതരായി. ഇതിലൂടെ ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് കളമൊരുക്കുകയായിരുന്നു അഫ്ഗാന്‍ ഭരണകൂടം.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan
അഫ്ഗാന്‍ യുദ്ധത്തിന്റെ ചിത്രം

അഫ്ഗാന്‍ യുദ്ധത്തിന്റെ ചിത്രം

അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന് മുമ്പ് താലിബാനായിരുന്നു അഫ്ഗാന്‍ ഭരിച്ചത്. ലോകവ്യാപാര നിലയത്തിന് നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ അധിനിവേശം നടത്തിയത്. തുടര്‍ന്ന് താലിബാന്‍ വീണെങ്കിലും അവരെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചില്ല. തുടര്‍ന്നാണ് സമാധാന കരാറിലെത്താന്‍ അമേരിക്ക തീരുമാനിച്ചത്.

സോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയുംസോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയും

English summary
US-Taliban-Afgan Peace Talk in Doha: External Affairs minister S Jaishankar Participates in virtually
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X