കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ നീക്കം അല്‍പ്പം പിഴച്ചു; അല്ലെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു, സുലൈമാനി മാത്രമല്ല

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമായിരിക്കെ, അമേരിക്കയുടെ മറ്റു പദ്ധതികളും പുറത്തുവരുന്നു. ഖാസിം സുലൈമാനിയെ മാത്രമല്ല, ഇറാനിലെ മറ്റൊരു പ്രധാനിയെ വധിക്കാനും ട്രംപ് അമേരിക്കന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നുവത്രെ.

ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് പണം സ്വരൂപിക്കുന്ന കമാന്ററെ ആണ് അമേരിക്ക ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. വിശദാംശങ്ങള്‍....

 അതേ ദിവസം തന്നെ

അതേ ദിവസം തന്നെ

ഖാസിം സുലൈമാനിയെ വധിച്ച അതേ ദിവസം തന്നെ ഇറാന്റെ പ്രമുഖനായ കമാന്റര്‍ അബ്ദുല്‍ റസാ ഷഹ്ലായിയെ വധിക്കാനും ട്രംപ് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യമനിലെ ഹൂത്തികള്‍ ഉള്‍പ്പെടെയുള്ള ഷിയാ സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്ന ഇറാന്‍ നേതാവ് ഇദ്ദേഹമാണെന്നാണ് കരുതുന്നത്.

വിചാരിച്ച പോലെ നടന്നില്ല

വിചാരിച്ച പോലെ നടന്നില്ല

അമേരിക്ക വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. അതുകൊണ്ടു മാത്രം യമനിലെ ആക്രമണം ഒഴിവാക്കുകയായിരുന്നുവത്രെ. ഇറാനെതിരെ വ്യാപകമായ ആക്രമണമാണ് ഒരേ സമയം ട്രംപ് ആസൂത്രണം ചെയ്തതെന്നാണ് വ്യക്തമാകുന്നത്.

ശക്തമായ ചാരശൃംഖല

ശക്തമായ ചാരശൃംഖല

ഇറാന്‍ സൈന്യത്തിലെ പ്രമുഖരുടെ നീക്കങ്ങള്‍ അറിയാന്‍ അമേരിക്ക ശക്തമായ ചാരശൃംഖല തയ്യാറാക്കിയിരുന്നു. ഇറാനുമായി അകല്‍ച്ചയിലുള്ള സംഘങ്ങളെ അമേരിക്ക ചേര്‍ത്ത് നിര്‍ത്തി. സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ ഇത്തരം സംഘങ്ങളെയാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചത്.

 സര്‍ക്കാരുകളുടെ സഹായത്തോടെ

സര്‍ക്കാരുകളുടെ സഹായത്തോടെ

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ പ്രവര്‍ത്തനം വിശാലമാണ്. മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഇറാന്റെ സൈനിക ചാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ അവിടെയുള്ള സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം അവസാനിപ്പിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം.

അന്വേഷണ സംഘം കണ്ടെത്തി

അന്വേഷണ സംഘം കണ്ടെത്തി

സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ക്ക് നേരെ സപ്തംബറില്‍ ആക്രമണം നടത്തിയത് യമനിലെ ഹൂത്തികളാണ് എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം കണ്ടെത്തിയത് ആക്രമണത്തിന് പിന്നില്‍ ഹൂത്തികള്‍ അല്ല എന്നാണ്. ഇറാന്‍ പ്രോക്‌സി വാര്‍ ചെയ്യുന്നുവെന്ന അമേരിക്കയുടെ ആരോപണം ശരിവയ്ക്കുന്നതാണ് യുഎന്‍ റിപ്പോര്‍ട്ട്.

ഖുദ്‌സ് സേനയിലെ രണ്ടാമന്‍

ഖുദ്‌സ് സേനയിലെ രണ്ടാമന്‍

ഇറാന്‍ വിപ്ലവ ഗാര്‍ഡിലെ പ്രധാന ആക്രമണ വിഭാഗമാണ് ഖുദ്‌സ് സേന. ഇതിന്റെ നേതാവായിരുന്നു ഖാസിം സുലൈമാനി. ഖുദ്‌സ് സേനയിലെ രണ്ടാമനായി അറിയപ്പെടുന്ന വ്യക്തിയാണ് അബ്ദുല്‍ റസ ഷഹ്ലായ്. ഇദ്ദേഹത്തെ വധിക്കാനുള്ള അമേരിക്കന്‍ നീക്കം പാളുകയായിരുന്നു.

ജനുവരി മൂന്നിന്

ജനുവരി മൂന്നിന്

ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് അമേരിക്കന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. അതേ ദിവസം തന്നെ ഷഹ്ലായിയെ വധിക്കാനും നിര്‍ദേശം കൊടുത്തിരുന്നു. എന്നാല്‍ ഷഹ്ലായിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക മനസിലാക്കി

അമേരിക്ക മനസിലാക്കി

യമന്‍, ലബ്‌നാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ഖുദ്‌സ് സേനയുടെ സാന്നിധ്യം നേരത്തെ അമേരിക്ക മനസിലാക്കിയിരുന്നു. മേഖലയില്‍ നടക്കുന്ന അമേരിക്കന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ സംഘമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

1.5 കോടി ഡോളര്‍ പാരിതോഷികം

1.5 കോടി ഡോളര്‍ പാരിതോഷികം

ഷഹ്ലായിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ പാരിതോഷികം അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സഖ്യരാജ്യങ്ങളെ ആക്രമിക്കുന്നതിന് പിന്നില്‍ ഷഹ്ലായിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. അമേരിക്കയിലെ സൗദി അംബാസഡറെ 2011ല്‍ കൊല്ലാന്‍ നോക്കിയത് ഷഹ്ലായി ആയിരുന്നുവെന്ന് അമേരിക്ക പറയുന്നു.

നാല് എംബസികള്‍

നാല് എംബസികള്‍

അമേരിക്കയുടെ നാല് എംബസികള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. ഇറാഖിലെ എംബസി ഉള്‍പ്പെടെ ആക്രമിക്കാനായിരുന്നു നീക്കമത്രെ. ഒരുപക്ഷേ ഇറാന്റെ ശക്തി അറിഞ്ഞതുകൊണ്ടാകാം ഷഹ്ലായിയെ വധിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതെന്നും വിലയിരുത്തപ്പെടുന്നു.

ആക്രമണ വിവരം ലഭിച്ചു

ആക്രമണ വിവരം ലഭിച്ചു

ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ രണ്ടു യുഎസ് സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ സൈന്യം ആക്രമിച്ചിരുന്നു. ആക്രമിക്കുമെന്ന വിവരം അമേരിക്കന്‍ സൈന്യത്തിന് ലഭിച്ചിരുന്നുവത്രെ. അമേരിക്കന്‍ സൈന്യം രഹസ്യ കേന്ദ്രത്തിലേക്ക് പിന്‍മാറിയതിന് ശേഷമാണ് ഇറാന്റെ മിസൈലുകള്‍ കേന്ദ്രത്തില്‍ പതിച്ചത്.

രണ്ടര മണിക്കൂറില്‍ സംഭവിച്ചത്

രണ്ടര മണിക്കൂറില്‍ സംഭവിച്ചത്

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് അല്‍ അസദ് കേന്ദ്രത്തിലെ അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് രഹസ്യവിവരം ലഭിച്ചത്. ഉടനെ സൈനികര്‍ രഹസ്യകേന്ദ്രത്തിലേക്ക മാറി. ബുധനാഴ്ച പുലര്‍ച്ചെ 1.30ന് ആക്രമണമുണ്ടായി. അമേരിക്കന്‍ സൈനികര്‍ക്ക് യാതൊരു പരിക്കുമുണ്ടായില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖ് സര്‍ക്കാര്‍ കൈമാറിയിരിക്കാം

ഇറാഖ് സര്‍ക്കാര്‍ കൈമാറിയിരിക്കാം

അമേരിക്കയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭരണകൂടം വാക്കാല്‍ ഇറാഖ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇറാഖ് സര്‍ക്കാരാണ് വിവരം അമേരിക്കന്‍ സൈന്യത്തിന് കൈമാറിയതെന്ന് കരുതുന്നു. വിവരം ലഭിച്ച ഉടനെ അല്‍ അസദില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വലിഞ്ഞുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; ബാര്‍ബര്‍ ഷോപ്പില്‍ വച്ചെന്ന് എംബസി, വിവാദംബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; ബാര്‍ബര്‍ ഷോപ്പില്‍ വച്ചെന്ന് എംബസി, വിവാദം

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

English summary
US targeted second Iran commander in Yemen, but failed: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X