കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ യുഎസ് സഖ്യം ലക്ഷ്യമിട്ടത് മൂന്ന് പ്രധാന കേന്ദ്രങ്ങള്‍; പക്ഷെ എല്ലാം വെറുതെയായി

  • By Desk
Google Oneindia Malayalam News

ദമസ്‌ക്കസ്: അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ സിറിയന്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് മൂന്ന് പ്രധാന രാസായുധ നിര്‍മാണ-ഗവേഷണ സ്ഥാപനങ്ങളും ആയുധപ്പുരകളുമെന്ന് റിപ്പോര്‍ട്ട്. യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെ രാസായുധ നിര്‍മാണ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിലൂടെ ഭാവിയില്‍ അത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത ഇല്ലാതാക്കുകയെന്ന താണ് വ്യോമാക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 syria

അമേരിക്കയും സഖ്യ കക്ഷികളും ചേര്‍ന്ന് ആദ്യം ആക്രമിച്ചത് സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലെ ബാര്‍സ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സയന്റിഫിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനമായിരുന്നു. ഇക്കാര്യം അമേരിക്കയിലെ പ്രധാന ജനറല്‍മാരിലൊരാളായ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും സമ്മതിച്ചു. സിറിയയുടെ രാസായുധ-ജൈവായുധ ഗവേഷണ-വികസന-നിര്‍മാണ കേന്ദ്രമാണിതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഗവേഷണ കേന്ദ്രം ആക്രമിക്കപ്പെട്ട വിവരം ഫ്രഞ്ച് സൈന്യവും ശരിവച്ചു.


എന്നാല്‍ ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം മാത്രമാണ് അമേരിക്കന്‍ മിസൈലുകള്‍ക്ക് തകര്‍ക്കാന്‍ സാധിച്ചതെന്ന് സിറിയന്‍ സൈന്യം അവകാശപ്പെട്ടു. ഇവിടെ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. റഷ്യയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേന്ദ്രത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും പ്രധാന ഉപകരണങ്ങളും മറ്റും മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പഠന കേന്ദ്രം, ലബോറട്ടറികള്‍ എന്നിവയാണ് ആക്രമണത്തില്‍ തകര്‍ന്നതെന്ന് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

 syria

രണ്ടാമത്തെ വ്യോമാക്രമണമുണ്ടായത് ഹുസിന് പടിഞ്ഞാറുള്ള സിറിയന്‍ ആയുധ സൂക്ഷിപ്പ് കേന്ദ്രത്തിന് നേരെയായിരുന്നുവെന്ന് ജനറല്‍ ഡണ്‍ഫോര്‍ഡ് പറഞ്ഞു. ഇവിടെയും സിറിയന്‍ സൈന്യം രാസായുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഇവിടെ നിന്നുള്ള പ്രധാന ആയുധങ്ങളൊന്നും നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് സഖ്യ ശക്തികള്‍ക്കും സാധിച്ചിട്ടില്ലെന്നാണ് സിറിയയുടെ വാദം.

ഹുസിനു സമീപത്തെ ആയുധപ്പുരയ്ക്കു നേരെ വന്ന മിസൈലുകളിലേറെയും തങ്ങള്‍ തടസ്സപ്പെടുത്തിയതായി സിറിയന്‍ സൈന്യം അവകാശപ്പെട്ടു. അവ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് സിറിയയുടെ മിസൈല്‍ പ്രതിരോധ സംവിധാനം തടഞ്ഞതിനാല്‍ മറ്റിടങ്ങളിലാണ് ഇവ ചെന്നു പതിച്ചത്. ഇതേത്തുര്‍ന്ന് മൂന്ന് സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റിരുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


സിറിയയില്‍ ആക്രമണത്തിനായി തെരഞ്ഞെടുത്ത മൂന്നാമത്തെ കേന്ദ്രം ഹുംസിനടുത്ത രാസായുധ നിര്‍മാണ ഉപകരണങ്ങളും സൈന്യത്തിന്റെ കമാന്റ് സെന്ററുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരുന്നു. എന്നാല്‍ നേരത്തേ ചോര്‍ന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നും ആളുകളെയും പ്രധാന ഉകരണങ്ങളും സിറിയന്‍ സൈന്യം മുന്‍കൂട്ടി മാറ്റിയിരുന്നു. മിസൈലാക്രമണം മൂലം കെട്ടിടങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുത്തുവരികയാണെന്നും സിറിയന്‍ സൈന്യം അറിയിച്ചു.

English summary
The US, UK and France launched early morning strikes on Saturday against targets in Syria in response to a suspected chemical weapons attack in the former rebel stronghold of Douma last weekend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X