സോഡാ കുപ്പി മുതല്‍ ബേസ് ബോള്‍ വരെ ഈസിയായി കേറും, ലോകത്തിലെ ഏറ്റവും വലിയ വായ; റെക്കോര്‍ഡ്
ലോകത്തിലെ ഏറ്റവും വിശാലയവും വലുപ്പമേറിയതുമായ വായയുള്ള മനുഷ്യനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയിലെ ഒരു യുവാവ്. അമേരിക്കയിലെ മിനിസോട്ടയിലെ ഐസക് ജോണ്‍സണ്‍ എന്ന യുവാവാണ് ലോകത്തിലെ ഏറ്റവും വലിയ വായയുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
റെക്കോര്‍ഡ് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, ജര്‍മ്മനിയില്‍ നിന്നുള്ള ബെര്‍ണ്ട് ഷ്മിഡിന് എന്ന യുവാവ് 2017ല്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഈ റെക്കോര്‍ഡ് തിരുത്തണമെന്ന് ഐസക് ജോണ്‍സണ്‍ തീരുമാനിച്ചത്. തുടര്‍ന്ന് ബെര്‍ണ്ട് ഷ്മിഡിന്റെ റെക്കോര്‍ഡ് ജോണ്‍സണ്‍ മറികടക്കുകയായിരുന്നു.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
എന്നാല്‍ 2019ല്‍ പെന്‍സില്‍വാനിയ സ്വദേശിയായ ഫിലിപ് ആംഗസ് എന്ന യുവാവ് ജോണ്‍സണെ മറികടന്നു. 8.8 സെമി ആണ് ജോണ്‍സന്റെ വായയുടെ വലുപ്പമെങ്കില്‍ 9.52 സെമി ആയിരുന്നു ഫിലിപ്പിന്റെ റെക്കോര്‍ഡ്. അന്ന് പരാജയപ്പെട്ടെങ്കിലും തളരാതിരുന്ന ജോണ്‍സണ്‍ ഇപ്പോള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക്കുകയായിരുന്നു. അന്ന് മുതല്‍ തന്റെ വായ വലുതാക്കുന്നതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലായുരുന്നു ജോണ്‍സണ്‍.
ഇപ്പോള്‍ 10.175 സെമി ആണ് ജോണ്‍സന്റെ വായയുടെ വലുപ്പം. സോഡ കുപ്പി, ബേസ് ബോള്‍, ആപ്പിള്‍ എന്നിവയൊക്കെ ജോണ്‍സന്റെ വായയിലേക്ക് ഒറ്റയടിക്ക് കയറിച്ചെല്ലും. തനിക്ക് കിട്ടിയ കഴിവ് പ്രകൃതിയുടെ സമ്മാനമാണെന്നാണ് ജോണ്‍സണ്‍ പറയുന്നു. ജോണ്‍സണിന്റെ പ്രകടനത്തിന്റെ വീഡിയോ 77 ദശലക്ഷം പേരാണ് ഇതുവരെ കണ്ടത്.












Click it and Unblock the Notifications