ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി രാജ്യം വിട്ടു
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം പല യുവാക്കളെയും വഴിതെറ്റിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ പതിവാണ്. ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ രാജ്യം തന്നെ വിട്ട ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്.
കണക്ടിക്കട്ടിലുള്ള റബേക്ക ആര്‍തര്‍ എന്ന പേരുള്ള പതിനേഴുകാരി പെണ്‍കുട്ടിയെ ബുധനാഴ്ച മുതല്‍ കാണാതായതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കവെയാണ് പെണ്‍കുട്ടി ഫേസ്ബുക്ക് കാമുകനെ കാണാനായി നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലേക്ക് പോയതായി അന്വേഷണോദ്യോഗസ്ഥര്‍ ഭയക്കുന്നത്.

പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടിരിക്കാമെന്ന് രക്ഷിതാക്കളും ആശങ്കപ്പെടുന്നു. മാസങ്ങളായി മൊറോക്കന്‍ വംശജനായ സിമോ എല്‍ അ്ദാല എന്ന യുവാവുമായി റബേക്ക ഫേസ്ബുക്കിലൂടെ പ്രണയത്തിലാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പരസ്പരം മാറ്റിയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.
യുവാവിന്റെ ഐഡറ്റിറ്റി ശരിയാണോ എന്ന കാര്യത്തിലാണ് രക്ഷിതാക്കളും പോലീസും ആശങ്കപ്പെടുന്നത്. പെണ്‍കുട്ടികളെ പലതരത്തില്‍ വശീകരിച്ച് മുതലെടുപ്പ് നടത്തുന്ന സംഘം ഫേസബുക്കില്‍ സജീവമാണ്. കേവലം ഓണ്‍ലൈന്‍ പരിചയത്തിന്റെ പേരില്‍ പെണ്‍കുട്ടി ഇത്രയും ദൂരം യാത്ര ചെയ്തതില്‍ എഫിബിഐ ദുരൂഹത പ്രകടിപ്പിക്കുന്നുണ്ട്. റബേക്കയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നതിനായി എല്ലാവഴികളിലൂടെയും അന്വേഷണം നടക്കുന്നുണ്ടെന്ന് എഫ്ബിഐ അറിയിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications